കോട്ടയം:ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തില്‍ പ്രതികരണവുമായി മകനും എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍. സോളാര്‍ വിവാദ സമയത്തും ഉമ്മന്‍ചാണ്ടിയെയും കുടുംബത്തെയും വേട്ടയാടിയെന്നും അദ്ദേഹം ആരോപിച്ചു. ഒരു മാധ്യമപ്രവര്‍ത്തകനോ ഒരു മാധ്യമസ്ഥാപനമോ മാത്രമാണ് ഈ വിവാദത്തിന് പിന്നിലെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എങ്കിലും കേരളത്തിലെ പൊതുസമൂഹത്തോട് 'മറുനാടൻ മലയാളി' മാപ്പ് പറയണം. എന്നാല്‍ താന്‍ അത് പ്രതീക്ഷിക്കുന്നില്ല. ഖേദ പ്രകടനം നടത്തിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.