കേരള കലാമണ്ഡലത്തിൽ നോൺ വെജ് ഭക്ഷണം വിതരണം ചെയ്‌തു (ETV Bharat) തൃശൂർ:കേരള കലാമണ്ഡലത്തിന്‍റെ മെസിലൂടെ ഇനി വിദ്യാര്‍ഥികള്‍ക്ക് മാംസാഹാരവും. ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ ദിവസം ചിക്കൻ ബിരിയാണി വിളമ്പിയിരുന്നു. കലാമണ്ഡലത്തിന്‍റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഇത്.
വിയ്യൂർ ജയിലിൽ നിന്നും വിപണിയിലെത്തിക്കുന്ന ഫ്രീഡം ചിക്കൻ ബിരിയാണിയാണ് വിദ്യാർഥികൾക്ക് മെസിൽ വിതരണം ചെയ്‌തത്. കാലങ്ങളായി വെജിറ്റേറിയൻ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെങ്കിലും നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നില്ലെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി ആനന്ദ കൃഷ്‌ണൻ പറഞ്ഞു.
മെസിൽ മുൻപ് മുട്ട അടക്കമുള്ളവ നൽകിയിരുന്നു. അതിനാൽ ഇതുവരെ പൂർണമായും വെജിറ്റേറിയൻ സമ്പ്രദായമാണ് പിന്തുടർന്നിരുന്നതെന്ന് പറയാനാകില്ല. ഇപ്പോൾ വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ ആവശ്യങ്ങൾ മുൻനിർത്തി ഭരണസമിതി നോൺ വെജ് ഭക്ഷണം വിതരണം ചെയ്യാൻ തീരുമാനം എടുക്കുകയായിരുന്നു. വിദ്യര്‍ഥികളെ ഉള്‍പ്പെടുത്തി മെസ് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് കാലാനുസൃതമായ ഒരു മാറ്റം കൊണ്ടുവരിക മാത്രമാണ് സർവകലാശാല ചെയ്‌തതെന്നും വൈസ് ചാൻസലർ പറഞ്ഞു.
1930ൽ ആരംഭിച്ച കേരള കലാമണ്ഡലത്തിൽ ഗുരുകുല സമ്പ്രദായമാണ് പിന്തുടരുന്നത്. മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്ക് അവസരമൊരുക്കുന്ന വിപ്ലവകരമായ തീരുമാനം കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുൻപ് ഭരണസമിതി യോഗത്തിൽ എടുത്തിരുന്നു.
Also Read : വെജ് താലിയുടെ വില കൂടി, നോൺ വെജിന് വില കുറയുന്നു: പഠനങ്ങൾ പറയുന്നതിങ്ങനെ - Cost Of Veg Thali Increased 9 Percent