തിരുവനന്തപുരം:നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 24) പുറത്തുവന്ന 16 സാമ്പിള്‍ പരിശോധന ഫലങ്ങളും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 16 പേരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 58 സാമ്പിളുകളാണ് നെഗറ്റീവായത്.
മലപ്പുറം കലക്‌ടറേറ്റില്‍ ചേര്‍ന്ന നിപ അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങളോടെ മൂന്ന് പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലായി നിലവില്‍ 21 പേരാണുള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.