കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ച പതിനാലുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. നിലവില്‍ ജില്ലയില്‍ 216 പേര്‍ നിരീക്ഷണത്തിലാണ്. ഹൈറിസ്‌ക് വിഭാഗത്തില്‍ 60 പേര്‍. റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
ഹൈറിസ്‌ക് വിഭാഗത്തിലുള്ളവരുടെ സാമ്പിളുകളും പരിശോധിക്കും. നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിർദേശം നൽകി. എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. രോഗബാധിതനായ കുട്ടിയുടെ വീടിന്‍റെ 3 കിലോമീറ്റർ പരിധിയില്‍ ജാഗ്രത നിര്‍ദേശമുണ്ട്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിലാണ് നിയന്ത്രണം.