കോഴിക്കോട് : പാഠപുസ്‌തകങ്ങൾ മാത്രമല്ലാതെ ഒരു അധ്യാപിക അഭിനയം കൂടി പഠിപ്പിച്ചാൽ എങ്ങിനെയിരിക്കും. കുട്ടികൾ ഡബിൾ ഹാപ്പിയായിരിക്കുമല്ലെ. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ അങ്ങനെ ഒരു അധ്യാപികയുണ്ട്. മലയാള വിഭാഗം അസി പ്രൊഫസർ ഡോ. നിധിന്യ, കുട്ടികളുടെ പ്രിയപ്പെട്ട അഭിനേതാവായ അധ്യാപിക. (a + b)2 എന്ന ഇക്വേഷൻ ജീവിതത്തിൽ എവിടെയാണ് ഉപയോഗിക്കേണ്ടത് എന്ന ചോദ്യത്തിന് മുന്നിൽ പതറിപ്പോകുന്ന രംഗമാണ് ടീച്ചറെ സോഷ്യൽ മീഡിയയിൽ വൈറലാക്കിയത്.
ഇതിലെ ടീച്ചർ കഥാപാത്രം ചെയ്‌ത അഭിനേത്രി യഥാർഥത്തിൽ ടീച്ചറാണെന്ന് പിന്നീടാണ് പുറം ലോകം അറിഞ്ഞത്. പിന്നാലെ സ്‌കൂളുകളിൽ കുട്ടികൾക്ക് വേണ്ടി അഭിനയ ശിൽപശാല സംഘടിപ്പിക്കുമ്പോൾ നിധിന്യ ടീച്ചർ നിറ സാന്നിധ്യമാകും. അഭിനയത്തിൻ്റെ സാധ്യതകളും, ബാലപാഠങ്ങളും പകർന്നു നൽകുന്നതോടെപ്പം ജീവിത നൈപുണ്യത്തിനും പ്രാധാന്യം നൽകുകയാണ് ഈ ടീച്ചർ.