കേരളം

kerala

ETV Bharat / state

തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ് കേസ്; നാല് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം നല്‍കി - Maoist firing in Thalapuzha - MAOIST FIRING IN THALAPUZHA

കേരള പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ട് സ്‌ക്വാഡും നടത്തിയ തെരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നാലെയാണ് എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു

MAOIST  തലപ്പുഴ മാവോയിസ്‌റ്റ് വെടിവെപ്പ്  THALAPUZHA MAOIST CASE  NIA CHARGESHEET IN MAOIST CASE
National Investigation Agency Submitted Chargesheet Thalapuzha Maoist Case (Etv Bharat)

By ETV Bharat Kerala Team

Published : May 3, 2024, 7:32 PM IST

ഇടുക്കി: തലപ്പുഴയിലെ മാവോയിസ്‌റ്റ് വെടിവെപ്പ് കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. മാവോയിസ്‌റ്റ് നേതാക്കളായ നാലുപേർക്കെതിരെയാണ് കുറ്റപത്രം കൊച്ചി എൻ.ഐ എ കോടതിയിൽ നൽകിയത്. തിരുവെങ്കിടം, ശ്രീമതി, ലത, സുന്ദരി എന്നിവരായിരുന്നു കേസിലെ പ്രതികൾ. ഇവരിൽ ലതയും സുന്ദരിയും നിലവിൽ ഒളിവിലാണ്. ഇരുവരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല 2023 നവംബർ ഏഴിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.

തലപ്പുഴ മേഖലയിൽ മാവോയിസ്‌റ്റുകൾക്കായി കേരള പൊലീസിൻ്റെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും തണ്ടർബോൾട്ട് സ്‌ക്വാഡും നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് മാവോയിസ്‌റ്റുകളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നായിരുന്നു തെരച്ചിൽ നടത്തിയത് ഇവിടെ ഒരു വീട്ടിൽ രാത്രി ഏറെ വൈകിയും മാവോയിസ്‌റ്റുകൾ കഴിയുന്നതായും ഈ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നതായും സുരക്ഷാ സേനയുടെ രഹസ്യാന്വേഷണ വിഭഗത്തിന് വിവരം ലഭിച്ചിരുന്നു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേനയുടെ സംയുക്ത സംഘം ഇവിടെയെത്തുകയും ഒളിച്ചിരുന്ന മാവോയിസ്‌റ്റുകളോട് കീഴടങ്ങാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വെടിവയ്‌പുണ്ടായത്. വെടിവെപ്പ് അരമണിക്കൂറോളം നീണ്ടുനിന്നതായി വീട്ടുകാർ പറയുന്നു. രണ്ട് മാവോയിസ്‌റ്റുകളെ പൊലീസ് അറസ്‌റ്റ് ചെയ്യുകയും മറ്റ് രണ്ട് പേർ രക്ഷപ്പെടുകയായിരുന്നു.

ഇവർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ ഇറക്കിയിരുന്നു. 2024 ഫെബ്രുവരി 10-ന് കേരളാ പൊലീസിൽ നിന്ന് കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. ഈ കേസിൽ ഒളിവിൽ പോയ പ്രതികളായ ലത എന്ന മീരയെയും,സുന്ദരി എന്ന ജെന്നിയെയും കണ്ടെത്താൻ സഹായിക്കുന്നവർക്ക് പത്ത് ലക്ഷം രൂപയുടെ പാരിതോഷികവും എൻ.ഐ എ പ്രഖ്യാപിച്ചിരുന്നു. ഇരുവർക്കും വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നും എൻ ഐ എ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Also Read : കമ്പമലയിൽ വീണ്ടും മാവോയിസ്റ്റ് സംഘം; തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് ആഹ്വാനം - Maoist In Wayanad

ABOUT THE AUTHOR

...view details