കേരളം

kerala

ETV Bharat / state

നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍; പൊക്കിള്‍കൊടി മുറിച്ചുമാറ്റാത്ത നിലയില്‍ - NEW BORN BABY BODY FOUND

പുഴയില്‍ കമഴ്‌ന്ന് കിടക്കുന്ന രീതിയില്‍ മൃതദേഹം. കണ്ടത് മത്സ്യത്തൊഴിലാളികള്‍.

NEW BORN BODY FOUND IN RIVER  INFANT BODY IN RIVER KOYILANDY  നവജാത ശിശുവിന്‍റെ മൃതദേഹം പുഴയില്‍  NEW BORN DEATH KOYILANDY
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 10, 2024, 7:50 AM IST

കോഴിക്കോട് : നവജാത ശിശുവിന്‍റെ മൃതദേഹം പുഴയിൽ കണ്ടെത്തി. കോഴിക്കോട് കൊയിലാണ്ടി നെല്യാടി കളത്തും കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ 1.30 ഓടെ മീൻ പിടിക്കാൻ പോയവരാണ് മൃതദേഹം കണ്ടെത്തിയത്.

പൊക്കിൾകൊടി മുറിച്ചു മാറ്റാത്ത നിലയിലാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടത്. വിവരം അറിഞ്ഞ് ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പിന്നീട് പുഴയിൽ നിന്ന് കരയ്‌ക്കെത്തിച്ച മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുഴയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവികൾ പരിശോധിക്കും.

Also Read: ആരോഗ്യ മന്ത്രിയുടെ നാട്ടില്‍ ആംബുലൻസില്ല; ഗർഭിണി കൈവണ്ടിയിൽ പ്രസവിച്ചു, നവജാത ശിശു മരിച്ചു

ABOUT THE AUTHOR

...view details