തൃശൂർ:അന്താരാഷ്‌ട്രയോഗ ദിനത്തോടനുബന്ധിച്ച് 600 എൻസിസി കേഡറ്റുകൾ തേക്കിൻകാട് മൈതാനിയിൽ യോഗ പരിശീലനം നടത്തി. എറണാകുളം ഗ്രൂപ്പ് ഹെഡ്ക്വാട്ടേഴ്‌സിനു കീഴിലുള്ള 7 കേരള ഗേൾസ് ബറ്റാലിയൻ എൻസിസിയാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. 1 കേരള റിമൗണ്ട് ആൻഡ് വെറ്റിനറി സ്‌ക്വാഡ്രൻ എൻസിസിയിലെ കേഡറ്റുകളുടെ അശ്വാരൂഢ യോഗാഭ്യാസവും നടത്തി.
തേക്കിൻകാട് മൈതാനിയിൽ അശ്വാരൂഢ യോഗാഭ്യാസവുമായി 600 എൻസിസി കേഡറ്റുകൾ - NCC CELEBRATES YOGA DAY - NCC CELEBRATES YOGA DAY
അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് തേക്കിൻകാട് മൈതാനിയിൽ നടത്തിയ യോഗ പരിശീലനത്തിൽ 7 കേരള ഗേൾസ് ബെറ്റാലിയൻ എൻസിസിയിലെ കേഡറ്റുകളാണ് പങ്കെടുത്തത്.
Published : Jun 21, 2024, 1:21 PM IST
|Updated : Jun 21, 2024, 2:09 PM IST
എറണാകുളം ഗ്രൂപ്പ് കമാൻഡർ കമ്മഡോർ സൈമൺ മത്തായി, 1 കേരള റിമൗണ്ട് ആൻഡ് വെറ്റിനറി സ്‌ക്വാഡ്രൻ കമാൻഡിംഗ് ഓഫിസർ കേണൽ തോമസ്, സെവൻ കേരള കമാൻഡിംഗ് ഓഫിസർ ലെഫ്റ്റനന്‍റ് കേണൽ ബിജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്റ്റാഫ് അംഗങ്ങളാണ് പരിപാടിക്ക് നേതൃത്വം കൊടുത്തത്. 1 കേരള റിമൗണ്ട് ആൻഡ് വെറ്റിനറി സ്‌ക്വാഡ്രൻ എൻസിസി , 7 കേരള ഗേൾസ് ബെറ്റാലിയൻ എൻ സി സി യിലെ കേഡറ്റുകളാണ് യോഗ പരിശീലനത്തിൽ പങ്കെടുത്തത്.
Also Read:കേരളത്തിലെ വനവാസി ഊര് 'സമ്പൂർണ്ണ യോഗ ഗ്രാമം' ആയ കഥ; യോഗയിലൂടെ ഉദിച്ചുയര്‍ന്ന് കോഴിയളക്കുടി