ETV Bharat / state

സമാധി വിവാദം: ഗോപൻ സ്വാമിയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചേക്കും - NEYYATTINKARA GOPAN SWAMY SAMADHI

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഗോപൻ സ്വാമിയുടെ സമാധി വിവരം പുറംലോകം അറിയുന്നത്.

NEYYATTINKARA SAMADHI ISSUE  GOPAN SWAMY SAMADHI  നെയ്യാറ്റിന്‍കര സമാധി വിവാദം  ഗോപന്‍ സ്വാമി നെയ്യാറ്റിന്‍കര
Neyyattinkara Gopan Swamy Controversy (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 14, 2025, 7:55 PM IST

തിരുവനന്തപുരം: സമാധി വിവാദത്തിൽ ഗോപൻ സ്വാമിയുടെ കുടുംബം നാളെ ഹൈക്കോടതിയെ സമീപിച്ചേക്കും. അഡ്വക്കേറ്റ് രഞ്ജിത് ചന്ദ്രനാണ് ഗോപൻ സ്വാമിയുടെ കുടുംബത്തിന് വേണ്ടി വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്. സമാധി വിഷയത്തിൽ നെയ്യാറ്റിൻകര പൊലീസ് നോട്ടീസ് നൽകി നടപടികളുമായി മുന്നോട്ടു പോകുന്ന പശ്ചാത്തലത്തിലാണ് കുടുംബത്തിന്‍റെ നിർണായക നീക്കം.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഗോപൻ സ്വാമിയുടെ സമാധി വിവരം പോസ്‌റ്റർ പതിപ്പിച്ചു കൊണ്ട് പുറം ലോകത്തെ അറിയിക്കുന്നത്. തുടർന്ന് ദുരൂഹത ഉയർത്തി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. സമാധി സീൽ ചെയ്‌ത നെയ്യാറ്റിൻകര പൊലീസ് കളക്‌ടറോട്, സമാധി തുറക്കാനുള്ള ഉത്തരവിന് വേണ്ടി അപേക്ഷ നൽകി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സമീപവാസിയായ വിശ്വംഭരനും ഗോപൻ സ്വാമിയെ കാണാനില്ല എന്ന മിസ്സിങ് കേസ് നെയ്യാറ്റിൻകര സ്‌റ്റേഷനിൽ നൽകിയിരുന്നു. തുടർന്ന് തിങ്കളാഴ്‌ച രാവിലെ അസിസ്‌റ്റന്‍റ് കലക്‌ടർ ആൽഫ്രഡ് ഐഎഎസ് സ്ഥലത്തെത്തി സമാധി തുറക്കാൻ പൊലീസിന് നിർദേശം നൽകി. എന്നാൽ തങ്ങൾക്ക് ഭരണകൂടത്തിന്‍റെ ഭാഗത്തു നിന്ന് ഒരു മുന്നറിയിപ്പോ കത്തോ നൽകാതെ സമാധി പൊളിക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് കുടുംബം ആരോപിച്ചു.

ചില താത്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ശ്രമിക്കുന്നതും കുടുംബം ആരോപിച്ചു. ചില ഹൈന്ദവ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ച രംഗത്തെത്തിയതോടുകൂടി സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. പ്രതിഷേധങ്ങൾ കാരണം പൊലീസിന് പിന്നോട്ടു പോകേണ്ടി വന്നു.

തുടർന്ന് ഡിവൈഎസ്‌പി ഓഫീസിൽ സബ് കളക്‌ടറുടെ സാന്നിധ്യത്തിൽ മക്കളുമായി ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. സംഭവത്തിൽ കുടുംബത്തിന് നോട്ടീസ് നൽകി നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാനായിരുന്നു പൊലീസ് തീരുമാനം. ഈ സാഹചര്യത്തിലാണ് നാളെ ഹൈക്കോടതി സമീപിക്കുന്നത്.

എന്നാൽ ഇന്നലെ സ്‌റ്റേഷനിലെത്തി മക്കൾ നൽകിയ മൊഴികളിൽ പലതിലും വൈരുദ്ധ്യം ഉള്ളതായാണ് റിപ്പോര്‍ട്ട്. ഗോപൻ സ്വാമി സമാധിയായി എന്ന് പറയുന്ന വ്യാഴാഴ്‌ചയും തൊട്ടടുത്ത ദിവസങ്ങളിലും ഇവരുടെ വീട്ടിൽ വന്നു പോയ നെയ്യാറ്റിൻകര സ്വദേശികളെ പൊലീസ് ചോദ്യം ചെയ്‌തേക്കും.

കടുത്ത പ്രമേഹ രോഗത്തെ തുടർന്ന് അവശനായ ഗോപൻ സ്വാമി വർഷങ്ങളായി ക്ഷേത്രാചാര ചടങ്ങുകളിൽ പങ്കെടുക്കാറില്ല. ഇദ്ദേഹത്തെ അയൽവാസികൾ പോലും കണ്ടിട്ട് ഏറെ നാളായെന്ന് പൊലീസിന് മൊഴിയും നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ, വീട്ടിൽ നിന്നും 200 മീറ്റർ അധികം ദൂരം വരുന്ന സമാധി സ്ഥലത്ത് അച്‌ഛൻ നടന്നുവന്നിരിക്കുകയായിരുന്നു എന്ന് പറയുന്ന മക്കളുടെ മൊഴിയും
പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.

Also Read: 'കുറ്റം പ്രഥമദൃഷ്‌ട്യാൽ നിലനില്‍ക്കും': ബോബി ചെമ്മണ്ണൂരിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.