ധംതാരി (ഛത്തീസ്‌ഗഡ്) : ധംതാരി, ഗരിയാബന്ദ് അതിർത്തി പ്രദേശങ്ങളില്‍ നക്‌സലുകളും സുരക്ഷ സേനയും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ നക്‌സലേറ്റ് കൊല്ലപ്പെട്ടു. നാലോളം നക്‌സലുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി നക്‌സൽ ഇൻചാർജ് എസ്‌ഡിഒപി ആർകെ മിശ്ര പറഞ്ഞു.
അതിർത്തി പ്രദേശങ്ങളിൽ ഇരുപതോളം നക്‌സലേറ്റുകള്‍ തമ്പടിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആസൂത്രണം ചെയ്‌തത്. രണ്ട് ടീമുകളായി സ്ഥലത്ത് എത്തിയ പൊലീസുകാര്‍ക്ക് നേരെ നക്‌സല്‍ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് തിരിച്ചടിച്ചു.