ഇടുക്കി : വിരുന്നിനെത്തിയ വീട്ടിലെ ഗൃഹനാഥയെ പീഡിപ്പിച്ചശേഷം സ്വദേശത്തേക്ക് മടങ്ങിയ ബന്ധുവായ പശ്ചിമബംഗാൾ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പശ്ചിമബംഗാൾ ബിശ്വേശ്വർപ്പൂർ സ്വദേശിയായ 22 കാരനെയാണ് പിടികൂടിയത്. പശ്ചിമബംഗാളിലെ പ്രതിയുടെ ഗ്രാമത്തിൽ എത്തിയാണ് രാജാക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
രാജാക്കാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. രാജാക്കാട് എസ്എച്ച്ഒ അജയ് മോഹൻ, എസ്ഐ സജി എൻ പോൾ, സിപിഒ ബി ആർ ബിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്. കഴിഞ്ഞ 18നാണ് പ്രതി ബൈസൺവാലിയിൽ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികളുടെ വീട്ടിൽ വിരുന്നിന് എത്തിയത്.