കേരളം

kerala

ഗുരുദേവ ചിത്രവും ജനൽചില്ലുകളും തകർത്തു; കൊടുങ്ങല്ലൂരിൽ എസ്എൻഡിപി ഓഫിസിന് നേരെ ആക്രമണം - NARAYANAMANGALAM SNDP OFFICE ATTACK

By ETV Bharat Kerala Team

Published : Jun 30, 2024, 3:45 PM IST

നാരായണമംഗലം എസ്എൻഡിപി ഓഫിസിന് നേരെ ഉണ്ടായ ആക്രമണത്തിൽ ജനൽചില്ലുകൾ തകർന്നു. പ്രതിഷേധവുമായി എസ്എൻഡിപി കൊടുങ്ങല്ലൂർ യൂണിയൻ.

SNDP OFFICE ATTACK  എസ്എൻഡിപി ഓഫിസ് ആക്രമണം  നാരായണമംഗലം എസ്എൻഡിപി ഓഫിസ് ആക്രമണം  SNDP OFFICE ATTACK IN KODUNGALLUR
Narayanamangalam SNDP office attack (ETV Bharat)

കൊടുങ്ങല്ലൂരിൽ നാരായണമംഗലം എസ്എൻഡിപി ഓഫിസിന് നേരെ ആക്രമണം (ETV Bharat)

തൃശൂർ:കൊടുങ്ങല്ലൂരിൽ എസ്എൻഡിപി ഓഫിസിന് നേരെ ആക്രമണം. എസ്എൻഡിപി നാരായണമംഗലം ശാഖയ്ക്ക്‌ നേരെയാണ് ആക്രമണമുണ്ടായത്. ഓഫിസിൽ സ്ഥാപിച്ച ഗുരുദേവ ചിത്രം നിലത്തെറിഞ്ഞ് തകർത്ത അക്രമികൾ ഓഫിസിൻ്റെ ജനൽചില്ലുകളും തല്ലിത്തകർത്തു.

ശാഖ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ എസ്എൻഡിപി കൊടുങ്ങല്ലൂർ യൂണിയൻ പ്രതിഷേധിച്ചു. സാമൂഹ്യ ദ്രോഹികളെ കണ്ടെത്തി കർശന ശിക്ഷ നടപടികൾ കൈക്കൊള്ളണമെന്ന് യൂണിയൻ നേതൃത്വം ആവശ്യപ്പെട്ടു.

Also Read: പൊലീസുകാരെ ആക്രമിച്ച് പൊലീസ് ജീപ്പ് അടിച്ചു തകർത്തു; പ്രതിക്ക് 16 വർഷം കഠിനതടവും 90,000 രൂപ പിഴയും

ABOUT THE AUTHOR

...view details