ETV Bharat / state

'എസ്എഫ്ഐ ഇടത് പക്ഷത്തിന് ബാധ്യതയാകും, തിരുത്തണം'; ബിനോയ്‌ വിശ്വം - Binoy Viswam Flays SFI - BINOY VISWAM FLAYS SFI

ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെ ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

SFI KERALA  BINOY VISWAM  എസ്എഫ്ഐ  സിപിഐ ബിനോയ്‌ വിശ്വം
Binoy Viswam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 4, 2024, 3:41 PM IST

ബിനോയ്‌ വിശ്വം മാധ്യമങ്ങളോട് (ETV Bharat)

ആലപ്പുഴ : എസ്എഫ്‌ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്‌എഫ്‌ഐയുടെ ശൈലി തിരുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അല്ലാത്ത പക്ഷം എസ്‌എഫ്ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറുമെന്നും ഇടത് പക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ശൈലി പിന്തുടരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ബിനോയ് വിശ്വം.

പ്രാകൃതമായുള്ള ശൈലിയാണ് പിന്തുടരുന്നതെന്നും എസ്‌എഫ്ഐ പ്രസ്ഥാനത്തിലെ സുഹൃത്തുക്കൾ വിദ്യർഥി പ്രസ്ഥാനത്തിന്‍റെ ചരിത്രം വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥി പ്രസ്ഥാനങ്ങൾ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ ഇന്നത്തെ തലമുറയ്ക്ക് അറിയില്ലയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ എസ്എഫ്ഐക്കാർക്ക് ഇടത് പക്ഷം എന്താണെന്ന് അറിയില്ല. ഇടതുപക്ഷ രാഷ്രീയതിന്‍റെ ആഴം അറിയില്ല. അവരെ അത് പഠിപ്പിക്കണം. അഥവാ ശരിയായ പാഠം അവർ പഠിച്ചില്ലെങ്കിൽ എസ്എഫ്ഐ ഇടത് പക്ഷത്തിന് ബാധ്യതയായി മാറും. അങ്ങനെ ഉണ്ടാവാൻ പാടില്ല. എസ്എഫ്ഐയിൽ നേരും നെറിയുമുള്ള പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ ഉണ്ട്. അവരോടെല്ലാം ആദരവാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Also Read : കാര്യവട്ടത്ത് കെഎസ്‌യു നേതാവിന് മര്‍ദനം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തില്ല, അര്‍ധരാത്രി പൊലീസ് സ്റ്റേഷന്‍ ഉപരോധം - KSU Leader Beaten Up

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.