കേരളം

kerala

ETV Bharat / state

നന്തൻകോട് കൂട്ടക്കൊല:'ലാപ്‌ടോപ്പിലെ വിവരങ്ങളുടെ സിഡി പകര്‍പ്പ് ലഭിച്ചില്ല', കുറ്റപത്രം വായിക്കുന്നത് മാറ്റിവച്ചു - Nandhankodu mass murder - NANDHANKODU MASS MURDER

കേഡൽ ജിൻസൺ രാജ പ്രതിയായ നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷത്തിൻ്റെ ഭാഗമായി പ്രതിയുടെ സ്വകാര്യ ലാപ്‌ടോപ്പിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകള്‍ അടങ്ങിയ സിഡിയുടെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം.

CHARGE SHEET READING POSTPONED  നന്തൻകോട് കൂട്ടക്കൊല  Nandhankodu Mass Murder Case  നന്തന്‍കോട് കൂട്ടക്കൊല അപ്‌ഡേറ്റ്
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jun 22, 2024, 6:05 PM IST

തിരുവനന്തപുരം: കേഡൽ ജിൻസൺ രാജ പ്രതിയായ നന്തൻകോട് കൂട്ടക്കൊല കേസിൻ്റെ കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി പ്രതിയുടെ സ്വകാര്യ ലാപ്‌ടോപ്പിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ അടങ്ങിയ സിഡിയുടെ പകർപ്പ് ലഭിച്ചിട്ടില്ല എന്നാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്. വിചാരണ ആരംഭിക്കുന്നതിന് മുമ്പ് പ്രതിക്ക് ഇത് ലഭിക്കേണ്ട ആവശ്യമുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം വായിക്കുന്നത് കോടതി മാറ്റിവച്ചത്.

തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയിൽ വിചാരണ നേരിടാനുള്ള മാനസിക പ്രാപ്‌തി കേഡലിന് ഉണ്ടെന്ന ഡോക്‌ടര്‍മാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കേസില്‍ കുറ്റപത്രം വായിക്കുവാൻ കോടതി തീരുമാനിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് നാടിനെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊല പുറം ലോകം അറിഞ്ഞത്.

കേഡൽ ജിൻസൺ രാജയുടെ മാതാപിതാക്കളും സഹോദരിയുo ബന്ധുവും അതിദാരുണമായി കൊല്ലപ്പെട്ടു. ക്ലിഫ് ഹൗസിന് സമീപത്തുള്ള ബെയ്ന്‍സ് കോംമ്പൗണ്ടിലെ 117ാം നമ്പര്‍ വീട്ടിലാണ് പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Also Read:നന്തൻകോട് കൂട്ടക്കൊല: പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് വിചാരണ മനസ്സിലാക്കാനുള്ള മാനസികനില ഉണ്ടെന്ന് ആരോഗ്യ റിപ്പോർട്ട്

ABOUT THE AUTHOR

...view details