തിരുവനന്തപുരം:ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും
ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും എൻ പ്രശാന്ത് ഐഎഎസ്. ഓര്‍ഡര്‍ കയ്യില്‍ കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാം. ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ടെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയം തനിക്ക് പറ്റിയതാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോയെന്നും ചോദിച്ചു.
സര്‍വീസ് ചട്ടലംഘനങ്ങളുടെ പേരില്‍ സസ്പെൻഷൻ ഉത്തരവിറങ്ങിയ ശേഷം തിരുവനന്തപുരത്തെ വസതിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു എൻ പ്രശാന്ത് ഐഎഎസ്. എന്തെങ്കിലും തുറന്നു പറഞ്ഞാൽ കോർണർ ചെയ്യുന്നത് ശരിയല്ല. സ്‌കൂളിലോ കോളജിലോ പഠിക്കുമ്പോൾ പോലും സസ്പെൻഷൻ കിട്ടിയിട്ടില്ല. നിയമ വിദ്യാർഥിയായിരുന്ന തനിക്ക് നിയമത്തെക്കുറിച്ച് ധാരണയുണ്ടെന്നും പ്രശാന്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം ചട്ടലംഘനങ്ങളുടെ പേരില്‍ ഇന്നലെയാണ് എൻ പ്രശാന്ത്, ഗോപാലകൃഷ്‌ണൻ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ ജയ് തിലകിനെതിരായ പരസ്യ പരാമര്‍ശമാണ് പ്രശാന്തിനെതിരായ നടപടിക്ക് കാരണമായത്.
മല്ലു ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്‌ണന് സസ്‌പെൻഷൻ. വാട്‌സ് ആപ്പ് ഗ്രൂപ്പിനെ കുറിച്ച് സര്‍ക്കാര്‍ വിശദീകരണം തേടിയപ്പോള്‍ തന്‍റെ മൊബൈല്‍ ഫോണ്‍ ആരോ ഹാക്ക് ചെയ്‌തിരുന്നുവെന്നാണ് ഗോപാലകൃഷ്‌ണൻ അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ഗോപാലകൃഷ്‌ണൻ പരാതി നല്‍കിയിരുന്നു. എന്നാല്‍, അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് അന്വേഷണസംഘം കണ്ടെത്തി.
Read More:കെ ഗോപാലകൃഷ്‌ണനും എൻ പ്രശാന്തിനും സസ്പെൻഷൻ; ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ സര്‍ക്കാര്‍ നടപടി