കേരളം

kerala

ETV Bharat / state

'മിത്ത് വേഴ്‌സസ് റിയാലിറ്റി' ; വ്യാജ പ്രചരണം തടയാന്‍ വെബ്‌സൈറ്റുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ - Myth vs reality website - MYTH VS REALITY WEBSITE

വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംവിധാനം. മിത്ത് വേഴ്‌സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമായി. യഥാര്‍ഥ വസ്‌തുത മനസിലാക്കാന്‍ വെബ്‌സൈറ്റ് സഹായിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍.

MYTH VS REALITY WEBSITE BY EC  WEBSITE BY ELECTION COMMISSION  മിത്ത് വേഴ്‌സസ് റിയാലിറ്റി  LOK SABHA ELECTION 2024
Myth vs reality website

By ETV Bharat Kerala Team

Published : Apr 18, 2024, 1:33 PM IST

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ 'മിത്ത് വേഴ്‌സസ് റിയാലിറ്റി' രജിസ്റ്റർ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും വോട്ടര്‍മാരെ സ്വാധീനിക്കാതിരിക്കാനും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പുവരുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മിത്ത് വേഴ്‌സസ് റിയാലിറ്റി വെബ്‌സൈറ്റ് സജ്ജമാക്കിയതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് കാലത്ത് സുതാര്യത, കൃത്യത, ഉത്തരവാദിത്തത്തോടെയുള്ള ആശയവിനിമയം എന്നിവ ഉറപ്പാക്കുകയാണ് ഇതിലൂടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ലക്ഷ്യമിടുന്നത്. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നിലെ യഥാര്‍ഥ വസ്‌തുത മനസിലാക്കാന്‍ വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും ഏറെ സഹായകരമാകുമെന്നും സഞ്ജയ്‌ കൗൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.

മിത്ത് വേഴ്‌സസ് റിയാലിറ്റി :mythvsreality.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലവില്‍ രാജ്യത്ത് പ്രചരിക്കുന്ന വ്യാജവാര്‍ത്തകളുടെയും തെറ്റായ പ്രചരണങ്ങളുടെയും വാസ്‌തവം മനസിലാക്കാം. വെബ്സൈറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, വിവിപാറ്റ്, വോട്ടര്‍പട്ടിക, വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, തെരഞ്ഞെടുപ്പ് പ്രക്രിയ, മറ്റുള്ളവ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ഉണ്ട്. വെബ്സൈറ്റിൽ ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്‌തുത, തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ച നടപടി എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.

വെബ്സൈറ്റിലൂടെ വ്യാജ വാര്‍ത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങള്‍, സ്ക്രീന്‍ ഷോട്ടുകള്‍, വീഡിയോകള്‍, വാര്‍ത്ത ക്ലിപ്പുകള്‍ എന്നിവയും കാണാം. വസ്‌തുതകള്‍ പരിശോധിക്കാന്‍ ആധാരമാക്കിയ റഫറന്‍സ് രേഖകളും ഉണ്ടാകും. ഓരോ സംസ്ഥാനത്തെയും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ നേതൃത്വത്തില്‍ അതത് സംസ്ഥാനങ്ങളിലെ വിവിധ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്‌ട് ചെക്ക് നടത്തി മറുപടികള്‍ തയ്യാറാക്കി അതത് ദിവസം ഗൂഗിള്‍ ഫോം വഴി അപ്‌ഡേറ്റ് ചെയ്‌താണ് വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.

Also Read : കാസര്‍കോട്ട് മോക്ക് പോളിങ്ങില്‍ 'താമര'യിലേക്ക് കൂടുതല്‍ വോട്ട് ; അന്വേഷിക്കാൻ നിര്‍ദേശിച്ച് സുപ്രീം കോടതി - EVM Allegation Kasaragod

ABOUT THE AUTHOR

...view details