വയനാട്: കല്‍പ്പറ്റ ചുണ്ടേലില്‍ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. സംഭവം ആസൂത്രിത കൊലപാകമാണെന്ന പരാതിയുമായി ഓട്ടോ ഡ്രൈവർ നവാസിന്‍റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. നവാസും ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷായും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വയനാട് ചുണ്ടേലിൽ ഇന്നലെ ഉണ്ടായ വാഹനാപകടത്തിലാണ് വഴിത്തിരിവ്. നവാസും സുബില്‍ ഷായും തമ്മിലുള്ള വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് നടന്ന ആസൂത്രിത കൊലപാതകമാണ് ഇതെന്നാണ് കുടുംബത്തിന്‍റെ പരാതി. വൈത്തിരി പൊലീസിൽ കുടുംബം ഇന്ന് പരാതി നൽകി.
കല്‍പ്പറ്റയില്‍ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇന്നലെയാണ് ചുണ്ടേലില്‍ വച്ച് ഥാർ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ നവാസ് മരിച്ചു. ജീപ്പ് ഓടിച്ചിരുന്ന സുബില്‍ ഷാ പരിക്കുകളോടെ രക്ഷപെടുകായിയിരുന്നു.
സുബിൽ ഷാ നവാസിനെ വിളിച്ചു വരുത്തിയതാണ് എന്നാണ് ആരോപണം. സുബിൽ ഷായുടെയും നവാസിന്‍റെയും കടകൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. സിസിടിവി അടക്കം പരിശോധിച്ചാൽ കൂടുതൽ തെളിവുകൾ ലഭ്യമാകുമെന്നും ബന്ധുക്കൾ പറയുന്നു. ഇതിനിടെ സുബിൽ ഷായുടെ ചുണ്ടേലുള്ള ഹോട്ടലിൽ നേരെ ആക്രമണം ഉണ്ടായി. ഒരു സംഘം ആളുകൾ ഹോട്ടൽ അടിച്ച് തകർത്തു.
Also Read:ടാറിങ് മാലിന്യത്തിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം