തിരുവനന്തപുരം :കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മികതയുടെ പേരില്‍ ഇപ്പോള്‍ മുകേഷ് രാജിവച്ചാല്‍ പിന്നീട് അതേ ധാര്‍മികതയുടെ പേരില്‍ തിരികെ നിയമസഭ സാമാജികനാകാന്‍ കഴിയില്ലെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
മുകേഷിന്‍റെ രാജി കാര്യത്തില്‍ കുറ്റാരോപിതന്‍ നിയമസഭ സാമാജിക സ്ഥാനം രാജിവച്ചാല്‍ കുറ്റവാളിയല്ലെന്ന് തെളിഞ്ഞാല്‍ പിന്നീട് എംഎല്‍എ ആകാന്‍ നിയമമില്ല. നിരപരാധിത്വം തെളിയിക്കാന്‍ അവസരം നല്‍കണമെന്ന ശശി തരൂരിന്‍റെ പ്രസ്‌താവന ഈ അനുഭവത്തിന്‍റെ പശ്ചാതലത്തിലാണ്. സ്ത്രീകള്‍ക്കെതിരായ പീഡന കേസുകളില്‍പ്പെട്ട 135 ജനപ്രതിനിധികള്‍ രാജിവച്ചിട്ടില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.