കൊല്ലം: പാർട്ടിയ്ക്ക് ലഭിച്ച എല്ലാ പരാതികളും പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിഎംവി ഗോവിന്ദൻ. അഴിമതി സംബന്ധിച്ച കാര്യങ്ങളൊക്കെ ശരിയായ മെറിറ്റിൽ കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദൻ കൊല്ലത്ത് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കരുനാഗപ്പള്ളിയിലെ സാമ്പത്തിക തിരിമറിയും വിഭാഗീയതയും ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക യോഗത്തിന് ശേഷമായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സാമ്പത്തിക തിരിമറി ആരോപണം ഉയർന്ന സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയംഗം പിആർ വസന്തന് എതിരെ തൽക്കാലം നടപടിയില്ലെന്നും സംസ്ഥാന സെക്രട്ടി പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
പാർട്ടി സംസ്ഥാന സെക്രട്ടറിയ്ക്ക് ലഭിച്ച പരാതി മാധ്യമങ്ങൾക്ക് ലഭിച്ചതിൽ അന്വേഷണമുണ്ടാവും. ഫെബ്രുവരി അവസാനവാരം കൊല്ലത്ത് നടത്താനിരുന്ന പാർട്ടി സംസ്ഥാന സമ്മേളനം ആറു മുതല്‍ ഒന്‍പത് വരെ നടത്താന്‍ തീരുമാനിച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. ബംഗാൾ സമ്മേളനത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
Also Read:'അന്‍വര്‍ വലതു പക്ഷത്തിന്‍റെ കോടാലി' ബന്ധം വേർപ്പെടുത്തി സിപിഎം; അണികള്‍ രംഗത്തിറങ്ങണമെന്ന് എം വി ഗോവിന്ദന്‍