തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍എന്‍ കൃഷ്‌ണദാസിനെതിരെ നടപടി. കൃഷ്‌ണദാസിനെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നീല പെട്ടി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായി പ്രസ്‌താവന നടത്തിയതിനാണ് കൃഷ്‌ണദാസിനെതിരെ നടപടി. കൃഷ്‌ണദാസിന്‍റെ പ്രസ്‌താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതി പൊതുജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതായി എംവി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
'തെരഞ്ഞെടുപ്പ് സമയത്ത് വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നു. വിഷയങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്‌ത് നിലപാട് സ്വീകരിക്കുക എന്നതില്‍ നിന്ന് വ്യത്യസ്‌തമായ പ്രതികരണമാണ് എന്‍എന്‍ കൃഷ്‌ണദാസില്‍ നിന്നും ഉണ്ടായത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഇത് വിശദമായി പരിശോധിച്ചു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ യോജിപ്പോടെ മുന്നോട്ടു കൊണ്ടുപോവേണ്ടതുണ്ട്. ആ ഘട്ടത്തില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് പൊതുജനങ്ങള്‍ക്ക് ഇടയില്‍ തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു'- എംവി ഗോവിന്ദന്‍ പറഞ്ഞു.
പാലക്കാട് പെട്ടി വിഷയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു ഇതു സംബന്ധിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് കൃഷ്‌ണദാസ് പറഞ്ഞത്. എന്നാല്‍ കൃഷ്‌ണദാസിന്‍റെ നിലപട് തള്ളിക്കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്ത് എത്തിയിരുന്നു. പെട്ടി വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു ഇവരുവരും പറഞ്ഞത്.
ALSO READ: യുഡിഎഫ് പ്രവേശന സാധ്യത സജീവമാക്കി പിവി അൻവർ; സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്‌ച - PV ANVAR VISIT PANKKAD SADIQ ALI
അതേസമയം വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയത്തിന്‍റെ മരണത്തില്‍ ഐസി ബാലകൃഷ്‌ണന്‍ എംഎൽഎ സ്ഥാനം രാജിവക്കണമെന്നും എംവി ഗോവിന്ദൻ ആവശ്യപ്പെട്ടു.