കേരളം

kerala

ETV Bharat / state

അധിക്ഷേപ പരാമർശം; കൃഷ്‌ണദാസിനെ തള്ളി ഇടത് നേതാക്കള്‍ - CPM LEADERS RESPONSE TO CONTROVERSY

ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്ന് എംവി ഗോവിന്ദൻ. മാധ്യമപ്രവർത്തകരോട് അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് വിജയരാഘവൻ.

MV GOVINDAN CPM  A VIJAYARAGHAVAN CPM  N N KRISHNADAS PALAKKAD STATEMENT  CPM CONTROVERSIES
A Vijayaraghavan, MV Govindan (ETV Bharat)

By ETV Bharat Kerala Team

Published : Oct 26, 2024, 12:31 PM IST

തൃശൂർ: ശക്തമായ വിമർശനത്തിന് നല്ല ഭാഷ ഉപയോഗിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട്ട് സിപിഎം നേതാവ് എൻഎൻ കൃഷ്‌ണദാസ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. കൃഷ്‌ണദാസിന്‍റെ പ്രയോഗം ആപേക്ഷികം മാത്രമാണ്. സുന്ദരമായ ഭാഷ ഉപയോഗിക്കുന്നതാണ് നല്ല വിമർശനത്തിന് അടിസ്ഥാനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

എംവി ഗോവിന്ദൻ മാധ്യമങ്ങളോട് (ETV Bharat)

മാധ്യമപ്രവർത്തകർ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങൾക്ക് മാധ്യമ പ്രവർത്തകർക്ക് കിട്ടിക്കൊണ്ടിരിക്കുന്ന പദങ്ങളാണ് ഇത്. മുന്‍ എഡിഎമ്മിന്‍റെ മരണത്തിൽ ദിവ്യയുടെ കാര്യത്തിൽ നടപടിയെടുക്കേണ്ടത് കണ്ണൂരിലെ പാർട്ടിയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മാധ്യമപ്രവർത്തകരോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലെന്ന് സിപിഎം പിബി അംഗം എ വിജയരാഘവൻ പ്രതികരിച്ചു. കൃഷ്‌ണദാസിൻ്റേത് ഒറ്റപ്പെട്ട വാക്കാണ്. ഒരു പദത്തെ മാത്രം അടർത്തിയെടുത്ത് വിശകലനം ചെയ്യരുത്. ഒരു വാക്കിനെ കുറിച്ച് തർക്കിക്കേണ്ടതില്ല. മാധ്യമ പ്രവർത്തനം എന്നു പറഞ്ഞാൽ സമൂഹത്തിലെ ജനാധിപത്യ പ്രവർത്തനമാണ്.

എ വിജയരാഘവൻ മാധ്യമങ്ങളോട് (ETV Bharat)

ഇടതുപക്ഷ വിരുദ്ധമായി വിമർശനം ആവാം, അതിൽ തെറ്റില്ല. തെറ്റായ കാര്യങ്ങൾ പറയുമ്പോൾ സ്വാഭാവികമായും തിരിച്ചു പറയുമെന്നും വിജയരാഘവൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് സ്നേഹവും സൗഹൃദവും വേണം എന്നതാണ് സിപിഎമ്മിന്‍റെ നിലപാടെന്നും അവർ വ്യക്തമാക്കി.

Also Read:സ്വപ്‌ന സുരേഷ് മാധ്യമരംഗത്തേക്ക്; സംഘപരിവാർ ആഭിമുഖ്യമുള്ള ചാനലിന്‍റെ എക്‌സിക്യുട്ടീവ് ബിസിനസ് അഡ്‌മിനിസ്ട്രേറ്ററാകുമെന്ന് പ്രഖ്യാപനം

ABOUT THE AUTHOR

...view details