കേരളം

kerala

ETV Bharat / state

ബെർത്ത് ഡേ പാർട്ടിക്കിടെയുണ്ടായ തർക്കം കലാശിച്ചത് കൊലപാതകത്തിൽ; തൃശൂരിൽ കൊലക്കേസ് പ്രതിയെ സുഹൃത്തുക്കൾ വെട്ടിക്കൊന്നു - MURDER ACCUSED KILLED IN THRISSUR - MURDER ACCUSED KILLED IN THRISSUR

കൊലപാതകത്തിന് ശേഷം മൂന്നു പ്രതികളും ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു  MURDER IN THRISSUR POOCHATTY  MURDER IN THRISSUR  പൂച്ചട്ടിയിൽ കൊലപാതകം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 22, 2024, 12:23 PM IST

Updated : Jul 22, 2024, 2:17 PM IST

തൃശൂരിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി (ETV Bharat)

തൃശൂർ:പൂച്ചട്ടി ഐക്യനഗറിൽ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു. നടത്തറ ഐക്യനഗർ സ്വദേശി സതീഷ് (48) ആണ് കൊല്ലപ്പെട്ടത്. മൂന്നംഗ സംഘമാണ് സതീഷിനെ കൊലപ്പെടുത്തിയത്. മൂന്നു പ്രതികളും ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

കഴിഞ്ഞ ദിവസം (ജൂലൈ 21) രാത്രി 11.30 ഓടെ ആണ് സംഭവം. പൂച്ചട്ടി ഗ്രൗണ്ടിന് സമീപം റോഡിലാണ് സതീഷ് വെട്ടേറ്റ് കിടന്നിരുന്നത്. അപകടമാണെന്ന് കരുതി നാട്ടുകാർ പൊലീസിനെ വിവരമറിയിച്ച് ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ എത്തിച്ചു. തുടർന്നാണ് വടിവാൾ കൊണ്ട് വെട്ടേറ്റതാണെന്ന് തിരിച്ചറിഞ്ഞത്.

പ്രതികളും സതീഷും സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം (ജൂലൈ 21) ബാറിൽ വെച്ച് നടന്ന ബർത്ത് ഡേ പാർട്ടിക്കിടെ തർക്കമുണ്ടാകുകയും തുടർന്ന് ഗ്രൗണ്ടിന് സമീപമെത്തി സംസാരിക്കുകയും ചെയ്‌തിരുന്നു. ഇതിനിടയിൽ വീണ്ടുമുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

മലങ്കര വർഗീസ്, ഗുണ്ടാ നേതാവ് ചാപ്ലി ബിജു എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. മൂന്നു പ്രതികളെയും പൊലീസ് കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

Also Read:കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലപാതക കേസിലെ പ്രതി

Last Updated : Jul 22, 2024, 2:17 PM IST

ABOUT THE AUTHOR

...view details