ഇടുക്കി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ വീണ്ടും യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തിലാണ് മൂന്ന് യുവാക്കള്‍ കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസ പ്രകടനം നടത്തിയത്. ദേശീയ പാതയിലെ ഗ്യാപ്പ് റോഡിനും-മൂന്നാറിനും ഇടയിലെ പാതയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
ശരീരം പകുതിയോളം പുറത്ത്; മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും കാറിന്‍റെ ഡോറിലിരുന്ന് അഭ്യാസപ്രകടനം - Dangerous Travelling in Car - DANGEROUS TRAVELLING IN CAR
തമിഴ്‌നാട് രജിസ്‌ട്രേഷൻ വാഹനത്തില്‍ കാറിന്‍റെ ഡോറിലിരുന്ന് യുവാക്കളുടെ അഭ്യാസപ്രകടനം. വീഡിയോ പുറത്ത്.
Published : Jun 17, 2024, 2:26 PM IST
ഇവര്‍ക്ക് പിന്നാലെയെത്തിയ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ നിലവില്‍ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരള രജിസ്ട്രേഷനിലുള്ള വാഹനത്തിൽ യുവാക്കൾ അഭ്യാസ പ്രകടനം നടത്തിയത് വാർത്തയാവുകയും എംവിഡി അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ വീണ്ടും ദേശീയപാതയിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ എത്തുന്നത് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണ്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനമായതിനാൽ തുടർനടപടികൾ എന്താകുമെന്നും ആശങ്കയുണ്ട്.
ALSO READ:മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും യുവാക്കളുടെ അഭ്യാസ പ്രകടനം; കാറിന്‍റെ ഡോറിൽ ഇരുന്ന് സാഹസിക യാത്ര