കേരളം

kerala

ETV Bharat / state

'കാഫിർ വിഷയത്തിലെ പ്രതിഷേധം ശക്തമാക്കും, ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു': മുല്ലപ്പള്ളി രാമചന്ദ്രൻ - Mullappally On Kafir Issue - MULLAPPALLY ON KAFIR ISSUE

കാഫിർ വിഷയത്തിൽ പ്രതികരിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഷയത്തിൽ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വ്യക്തമാക്കി. പ്രതികള്‍ എത്ര ഉന്നതരായാലും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാഫിർ കേസ് മുല്ലപ്പളളി പ്രതികരണം  ഹേമ കമ്മിറ്റി റിപ്പോർട്ട്  മുല്ലപ്പള്ളി രാമചന്ദ്രൻ  MALAYALAM LATEST NEWS
Mullappally Ramachandran (ETV Bharat)

By ETV Bharat Kerala Team

Published : Aug 20, 2024, 2:02 PM IST

മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളോട് (ETV Bharat)

കോഴിക്കോട്:വടകരയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിച്ച 'കാഫിർ സ്ക്രീൻഷോട്ട്' വിഷയത്തിൽ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളെ പിടികൂടും വരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. എത്ര ഉന്നതരായാലും പിടികൂടാൻ പൊലീസ് തയ്യാറാവണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അപകടകരമായ സമീപനമാണ് സിപിഎമ്മിന്‍റെ ഭാഗത്തുനിന്നും ഉണ്ടായത്. വിജയം മാത്രം ലക്ഷ്യമാക്കി പ്രശ്‌നം സമുദായ വത്‌കരിക്കാനാണ് സിപിഎം ശ്രമിച്ചത്. അതിന്‍റെ പ്രത്യാഘാതങ്ങള്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന സമയത്ത് അവര്‍ അനുഭവിച്ചെന്നും മുല്ലപ്പളളി പറഞ്ഞു.

ഇന്നലെ പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതം ചെയ്യുന്നു. സത്യസന്ധമായി എല്ലാ കാര്യങ്ങളും കമ്മറ്റി പറഞ്ഞു. സിനിമയിലെ അനാശാസ്യ പ്രവണതകളെ പുറത്തുകൊണ്ടുവരാൻ ഈ റിപ്പോർട്ടിനായി. ഇക്കാര്യത്തിൽ ഡബ്ലുസിസിയുടെ ഇടപെടൽ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട് സമർപ്പിച്ചിട്ടും നാല് വർഷം സർക്കാർ അതിനുമുകളിൽ അടയിരിക്കുകയായിരുന്നു. ഇനിയെങ്കിലും റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ സർക്കാർ നടപടി സ്വീകരിക്കണം. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും മുല്ലപ്പളളി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മുഖ്യമന്ത്രി കുറ്റക്കാർക്കൊപ്പമാണെന്ന് കരുതേണ്ടിവരുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Also Read:കാഫിർ സ്‌ക്രീന്‍ഷോട്ട്: 'കെകെ ലതികയെ ശൈലജ തള്ളിയതെന്തിനെന്ന് അവരോട് ചോദിക്കണം': ഇപി ജയരാജൻ

ABOUT THE AUTHOR

...view details