തിരുവനന്തപുരം: ദേശീയ പാത 66 ന്‍റെ നിർമാണം 2025 ൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നാഷണൽ ഹൈവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധികളും സംസ്ഥാന പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഇന്ന് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
ദേശീയ പാത നിർമാണം പൂർത്തിയായാൽ വീർപ്പു മുട്ടുന്ന ഗതാഗതം സുഗമമാകുമെന്നും 2025 കഴിയുന്നതോടെ പദ്ധതി ഏറെ കുറെ പൂർത്തീകരിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പാത 66 പൂർത്തീകരിക്കാൻ 5600 ഓളം കോടി രൂപ സംസ്ഥാനം ചെലവഴിക്കും. അവസാനിക്കുന്ന റോഡ് നിർമാണ പ്രവർത്തി അപ്പപ്പോൾ പൊതു ജനത്തിന് തുറന്ന് കൊടുക്കും.