കേരളം

kerala

ETV Bharat / state

പാലായിയിലെ ഊരുവിലക്ക് ആരോപണം; സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ 9 പേർക്കെതിരെ കേസ് - SOCIAL BOYCOTT OF CPM IN PALAYI - SOCIAL BOYCOTT OF CPM IN PALAYI

പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ തങ്ങളെ കയ്യേറ്റം ചെയ്തെന്നാണ് പാലായി സ്വദേശി രാധയുടെ പരാതി.

SOCIAL BOYCOTT OF CPM IN PALAYI  MOTHER DAUGHTER SOCIALLY BOYCOTTED  CASE AGAINST CPM LOCAL LEADERS  CPM LOCAL LEADERS STOPPED WORK
SOCIAL BOYCOTT

By ETV Bharat Kerala Team

Published : Mar 27, 2024, 8:54 AM IST

കാസർകോട് :പാലായിയിലെ ഊരുവിലക്ക് ആരോപണത്തിൽ മൂന്ന് പരാതികളിലായി ഒൻപത് പേർക്കെതിരെ കേസ്. പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വാക്കേറ്റത്തിലും സംഘർഷത്തിലുമാണ് പൊലീസ് നടപടി. സിപിഎം ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് (MOTHER AND DAUGHTER WERE SOCIALLY BOYCOTTED BY CPM LOCAL LEADERS IN KASARAGOD).

സ്ഥലം ഉടമയുടെ കൊച്ചുമകൾ, തെങ്ങു കയറ്റ തൊഴിലാളി എന്നിവർ നൽകിയ പരാതികളിൽ 8 പേർക്കെതിരെയും അയൽവാസി നൽകിയ പരാതിയിൽ തെങ്ങു കയറ്റ തൊഴിലാളിക്കും എതിരെയാണ് നീലേശ്വരം പൊലീസ്‌ കേസ് എടുത്തത്. കഴിഞ്ഞ ദിവസമാണ് പാലായിയിൽ അമ്മയ്ക്കും മകൾക്കും സിപിഎം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ആരോപണം ഉയർന്നത്.

പാലായി സ്വദേശി രാധയും മകളുമാണ് ഊരുവിലക്കെന്ന ആരോപണവുമായി രംഗത്തെത്തിയത്. പറമ്പിലെ തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ തങ്ങളെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. എന്നാൽ ആരോപണം സിപിഎം തള്ളിയിരുന്നു. പരാതിക്കാരും സിപിഎം പ്രവർത്തകരും തമ്മിലുള്ള തർക്കത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

ALSO READ:Man Found Dead At Home: ഇടുക്കിയിൽ ഊര് വിലക്ക് നേരിടുന്നു എന്ന പരാതി ഉന്നയിച്ച വ്യക്തി വീടിനുള്ളിൽ മരിച്ച നിലയിൽ

തേങ്ങ പറിക്കാൻ തൊഴിലാളികളുമായി എത്തിയപ്പോൾ സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ഇടപെട്ട് തൊഴിലാളികളെ തടഞ്ഞെന്നാണ് പരാതി. ഇത് ചോദ്യം ചെയ്‌ത തങ്ങളെ അസഭ്യം പറഞ്ഞു. സമീപത്തെ റഗുലേറ്റർ ബ്രിഡ്‌ജിന്‍റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് രാധയും പ്രാദേശിക നേതാക്കളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി കുടുംബത്തെ ഒറ്റപ്പെടുത്തിയെന്നാണ് ആരോപണം.

എന്നാൽ പ്രദേശത്തെ തൊഴിലാളികളെ ഒഴിവാക്കി പുറത്തു നിന്നും തൊഴിലാളിയെ കൊണ്ടുവന്നത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്‌തതെന്നും രാധയും മകളുമാണ് പ്രകോപനമുണ്ടാക്കിയതെന്നുമാണ് നേതാക്കളുടെ മറുപടി.

ABOUT THE AUTHOR

...view details