കേരളം

kerala

ETV Bharat / state

പ്രധാനമന്ത്രി വരുന്നു;'തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇരുമുന്നണികളുടേയും രാഷ്ട്രീയം അവസാനിക്കും': കെ സുരേന്ദ്രൻ - Congress leaders will join Bjp

കേരളത്തിലെ ഇടത് വലത് മുന്നണികളില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളുടെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് കെ സുരേന്ദ്രന്‍. നാളെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് ബിജെപിയില്‍ അംഗത്വം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

pta surendran  Congress leaders  Bjp  Loksabha election
Ahead of PM's kerala visit More Congress leaders will join BJP, Two Fronts Politics will ends with the Loksabha election

By ETV Bharat Kerala Team

Published : Mar 13, 2024, 6:23 PM IST

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരും;ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇരുമുന്നണികളുടേയും രാഷ്ട്രീയം അവസാനിക്കും: കെ സുരേന്ദ്രൻ

പത്തനംതിട്ട:പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇരുമുന്നണികളുടേയും രാഷ്ട്രീയം അവസാനിക്കുന്നത് കാണാമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. പ്രമുഖരായ പല കോണ്‍ഗ്രസ് നേതാക്കളും നാളെ തിരുവനന്തപുരത്ത് ബിജെപിയിൽ ചേരും. വരും ദിവസങ്ങളില്‍ ഇടത് മുന്നണിയില്‍ നിന്ന് കൂടുതല്‍ പേർ ബിജെപിയില്‍ എത്തുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു(Congress leaders).

ഇരുമുന്നണിയില്‍ നിന്നും ഇനിയും ബിജെപിയിലേക്ക് ഒഴുക്കുണ്ടാകും. യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള ബന്ധം പരസ്യമാണ്. കേരളത്തില്‍ ഇരുമുന്നണികളുടേയും നിലനില്‍പ്പ് അപകടത്തിലേക്കാണ് പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പോടെ ഇരുമുന്നണികളുടേയും രാഷ്ട്രീയം അവസാനിക്കുന്നത് കാണാം. പല മണ്ഡലങ്ങളിലും എൻഡിഎയാണ് പ്രധാന കക്ഷിയെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രിക്ക് യുഡിഎഫ് കുടപിടിക്കുകയാണെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി(Bjp).

കെ റൈസ് എന്നാല്‍ കിട്ടാത്ത റൈസാണെന്നും കെ റെയില്‍ എന്നാല്‍ കിട്ടാത്ത റെയിലാണെന്നും കെ ഫോണ്‍ എന്നാല്‍ കിട്ടാത്ത ഫോണ്‍ ആണെന്നും സുരേന്ദ്രന്‍ കേരള സര്‍ക്കാര്‍ പദ്ധതികളെ പരിഹസരിച്ചു ( Loksabha election).

എസ്‌എഫ്‌ഐഒ അന്വേഷണം ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതല്‍ പ്രതിസന്ധിയിലായിയെന്നും അദ്ദേഹം വിമര്‍ശിച്ചു. എസ്‌എഫ്‌ഐഒ അന്വേഷണത്തില്‍ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില്‍ ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ഇതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് സിഎഎയുമായി ഇറങ്ങുന്നതെന്നും വർഗീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Also Read: അനില്‍ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം : പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് പത്തനംതിട്ടയിൽ

ABOUT THE AUTHOR

...view details