കേരളം

kerala

ETV Bharat / state

മിന്നല്‍ പ്രളയത്തിനും മലവെള്ളപ്പാച്ചിലിനും സാധ്യത; കേരളത്തില്‍ കാലവർഷം രൂക്ഷം - Monsoon Alert in Kerala - MONSOON ALERT IN KERALA

കേരളത്തിൽ ജൂലൈ 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

MONSOON KERALA  FLOOD ALERT KERALA  കേരളം പ്രളയം മുന്നറിയിപ്പ്  കാലവര്‍ഷം കേരളം
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 17, 2024, 9:45 AM IST

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം ശക്തമായി തന്നെ തുടരുന്നു. ജൂലൈ 22 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന അറിയിപ്പ്. കഴിഞ്ഞ 24 മണിക്കൂറില്‍ 8.45 സെന്‍റിമീറ്റർ മഴയാണ് സംസ്ഥാനത്തിന് ലഭിച്ചത്.

കുറഞ്ഞ സമയം കൊണ്ട് പെയ്യുന്ന കനത്ത മഴ മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയങ്ങള്‍ക്കും ഇടയാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് നിർദേശമുണ്ട്.

അടുത്ത ദിവസങ്ങളിൽ തെക്കൻ ചൈന കടലിലും വിയറ്റ്നാമിനും മുകളിലുള്ള ന്യൂനമർദം ബംഗാൾ ഉൾക്കടലിലേക്ക് പ്രവേശിക്കും. ഇത് 19-ന് പുതിയ ന്യൂനമർദമായി രൂപാന്തരപ്പെടും. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോട്ടയം ജില്ലകളിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. എന്നാല്‍ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കണ്ണൂര്‍ ജില്ലയിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് (17-07-2024) കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ഇന്നലെ സംസ്ഥാനത്തുണ്ടായ മഴക്കെടുതിയില്‍ 4 പേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലായാണ് മരണം. പാലക്കാട് കനത്ത മഴയില്‍ വീട് ഇടിഞ്ഞു വീണ് അമ്മയും മകനും മരിച്ചു. കണ്ണൂര്‍ മട്ടന്നൂരില്‍ വെള്ളക്കെട്ടില്‍ വീണ് സ്‌ത്രീ മരിച്ചു.

കോട്ടയം ഏറ്റുമാനൂരില്‍ വീടിന്‍റെ അടുക്കള ഭാഗം തകർന്നുവീണു. സംഭവ സമയം കുട്ടികളടക്കം മൂന്ന് പേരാണ് വീട്ടിലുണ്ടായിരുന്നത്. തലനാരിഴയ്‌ക്കാണ് ഇവര്‍ രക്ഷപെട്ടത്.

Also Read :കനത്ത മഴ; ഏറ്റുമാനൂരിൽ വീട് തകർന്നു - House collapsed in Ettumanoor

ABOUT THE AUTHOR

...view details