കേരളം

kerala

ETV Bharat / state

പ്രസവത്തോടെ അമ്മയും കുഞ്ഞും മരിച്ച സംഭവം : അക്യുപങ്ചർ വൈദ്യൻ അറസ്റ്റിൽ - വെഞ്ഞാറമൂട് സ്വദേശി

തിരുവനന്തപുരത്ത് പ്രസവത്തില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ അക്യുപങ്ചര്‍ ചികിത്സകന്‍ പിടിയില്‍

Etv BharatDelivery death  Mom and baby death  Aquapuncture practitioner  ശിഹാബുദ്ദീന്‍  വെഞ്ഞാറമൂട് സ്വദേശി
Delivery death; Venjarammoodu man Shihabuddeen arrested

By ETV Bharat Kerala Team

Published : Feb 23, 2024, 4:49 PM IST

തിരുവനന്തപുരം : വിദഗ്‌ധ ചികിത്സ കിട്ടാത്തതിനാൽ വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. വെഞ്ഞാറമ്മൂട് സ്വദേശിയും അക്യുപങ്ചർ വൈദ്യനുമായ ശിഹാബുദ്ദീനെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്‌തത്(Delivery death).

യുവതിക്ക് ചികിത്സ നൽകിയത് ഇയാളാണ്. ഇന്ന് രാവിലെ എറണാകുളത്തുവച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽവച്ച് ചോദ്യം ചെയ്‌ത ശേഷം വൈദ്യപരിശോധനയ്ക്കാ‌യി കൊണ്ടുപോകുമ്പോൾ, മരിച്ച സ്ത്രീയുടെ ഭർത്താവ് നയാസ് ഇയാളെ ആക്രമിക്കാനും ശ്രമിച്ചു(Mom and baby death).

ചൊവ്വാഴ്‌ചയാണ് പ്രസവ ശേഷം വിദഗ്‌ധ ചികിത്സ കിട്ടാത്തതിനാൽ പാലക്കാട്‌ സ്വദേശിനി ഷെറീനയും കുഞ്ഞും തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തെ വീട്ടിൽ വച്ച് മരിച്ചത്. ഷെറീന ഗർഭിണിയായിരിക്കുന്ന സമയം മുതൽ ആരോഗ്യപ്രവർത്തകരും പൊലീസും നിരവധി തവണ ആശുപത്രിയിൽ പോകാൻ ആവശ്യപ്പെട്ടിട്ടും ഇരുവർക്കും ഭർത്താവ് ചികിത്സ നിഷേധിക്കുകയായിരുന്നു. ശിഹാബുദ്ദീന്‍റെ സഹായത്തോടെ അക്യുപങ്ചർ ചികിത്സയാണ് നയാസ് ഇവർക്ക് നൽകിയത്(acupuncture practitioner).

Also Read:പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് നയാസ് റിമാൻഡിൽ

ജില്ലയിൽ അക്യുപങ്ചർ രീതിയിൽ വീട്ടിൽ പ്രസവങ്ങൾ നടക്കുന്നുവെന്ന് ആരോഗ്യവകുപ്പ് നേരത്തെ പൊലീസിൽ വിവരം നൽകിയിരുന്നു. റിമാന്‍ഡിലായിരുന്ന നയാസിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുകയാണ്.

ABOUT THE AUTHOR

...view details