കേരളം

kerala

'കേരളമേ പോരൂ'... വയനാടിനായി യേശുദാസിന്‍റെ സാന്ത്വന സംഗീതം ; വീഡിയോ പങ്കുവച്ച് മോഹൻലാൽ - yesudas wayanad song

By ETV Bharat Kerala Team

Published : Aug 30, 2024, 3:06 PM IST

വയനാട് ദുരന്തബാധിതർക്ക് സാന്ത്വന ഗാനവുമായി ഗായകൻ യേശുദാസ്. ഗാനത്തിന്‍റെ വീഡിയോ പങ്കുവെച്ച് നടൻ മോഹൻലാൽ മോഹൻലാൽ.

Etv Bharat
Yesudas And Mohanlal (ETV Bharat)

തിരുവനന്തപുരം :പ്രകൃതിയുടെ കലിതുള്ളലിൽ ഒരു നാട് മുഴുവൻ കണ്ണീരണിഞ്ഞിട്ട് ഇന്ന് ഒരു മാസം തികഞ്ഞു. മുറിവേറ്റ വയനാടിനായുള്ള ഗാനഗന്ധർവൻ യേശുദാസിന്‍റെ സാന്ത്വന സംഗീതം പങ്കുവെച്ച് മോഹൻലാൽ. കേരള മീഡിയ അക്കാദമിയും സ്വരലയയും ചേര്‍ന്നാണ് 'കേരളമേ പോരൂ' എന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത്. വയനാടിന്‍റെ നൊമ്പരവും പുനര്‍നിര്‍മാണത്തിന്‍റെ പ്രതീക്ഷയും ഉള്‍ച്ചേര്‍ന്ന ഗാനമാണിത്.

ഗാനത്തിന്‍റെ യൂട്യൂബ് ലിങ്ക് പങ്കുവച്ചുകൊണ്ട് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ.. "വയനാടിൻ്റെ വേദനയിൽ സാന്ത്വനം പകർന്നുകൊണ്ട്, മലയാളത്തിൻ്റെ പ്രിയപ്പെട്ട ദാസേട്ടൻ ആലപിച്ച സ്നേഹഗാനം. പ്രകൃതിദുരന്തം നഷ്ടപ്പെടുത്തിയതെല്ലാം വീണ്ടെടുക്കാൻ, കേരള സർക്കാർ നേതൃത്വം നൽകുന്ന പുനർനിർമ്മാണ സംരംഭങ്ങളെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ് ഈ സാന്ത്വനഗാനം. രമേശ് നാരായണൻ്റെ സംഗീതത്തിൽ റഫീക്ക് അഹമ്മദ് രചിച്ച ഈ ഗാനം ദാസേട്ടൻ ഹൃദയസ്പർശിയായി ആലപിച്ചിരിക്കുന്നു"

അതേസമയം മലയാള അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്‍റ് സ്ഥാനം ദിവസങ്ങൾക്ക് മുൻപാണ് മോഹൻലാൽ രാജിവച്ചത്. വിശദീകരണങ്ങളൊന്നുമില്ലാതെയുള്ള രാജിയിൽ ചില വിമർശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിഷയത്തില്‍ നടന്‍ ഇതുവരെ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല. നിലവിൽ ചെന്നൈയിലാണ് മോഹൻലാലുള്ളത്. താരത്തിന്‍റെതായി ഇനി തിയേറ്ററുകളിലെത്തുന്ന ചിത്രം ബറോക്‌സാണ്.

Also Read : ആര്‍ത്തലച്ചെത്തിയ ദുരന്തം കവര്‍ന്നത് 231 ജീവനുകള്‍; അതിജീവനത്തിന്‍റെ പാതയില്‍ വയനാട്, ഉരുളോര്‍മകളുടെ 30 ദിനങ്ങള്‍ - One Month Of Wayanad Landslide

ABOUT THE AUTHOR

...view details