കേരളം

kerala

ETV Bharat / state

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ മോഷണം; പ്രതി പിടിയിൽ

കുന്ദമംഗലം പെരിങ്ങൊളം പ്രഭാ നിവാസില്‍ ദിദേഷാണ് രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി ഫോണുകള്‍ മോഷ്‌ടിച്ചത്

മൊബൈൽ മോഷണം  മൊബൈൽ മോഷ്‌ടാവ് പിടിയിൽ  stealing mobile phone in kozhikode  mobile phone theft case
phone theft case

By ETV Bharat Kerala Team

Published : Feb 12, 2024, 8:07 PM IST

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിക്കുന്ന പ്രതി പിടിയില്‍. കുന്ദമംഗലം പെരിങ്ങൊളം പ്രഭാ നിവാസില്‍ ദിദേഷിനെയാണ് (49) പൊലീസ് പിടികൂടിയത്. രാത്രി കാലങ്ങളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തുകയും ചാര്‍ജ്ജ് ചെയ്യാനായി കുത്തിയിട്ട ഫോണുകള്‍ ജനല്‍ വാതില്‍ വഴി മോഷ്‌ടിക്കുന്നതാണ് ഇയാളുടെ രീതിയെന്നെും പൊലീസ് പറഞ്ഞു (Accused arrested for stealing mobile phone)

കഴിഞ്ഞ വെള്ളിയാഴ്‌ച എരഞ്ഞിപ്പാലം സെന്‍റ്‌ വിന്‍സന്‍റ്‌ കോളനിയില്‍ താമസിക്കുന്ന ത്രിപുര സ്വദേശിയുടെ പതിനായിരം രൂപ വില വരുന്ന റെഡ്‌മി കമ്പനിയുടെ ഫോണ്‍ മോഷണം പോയിരുന്നു. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. ഐഎംഇഐ നമ്പര്‍ നല്‍കിയത് അനുസരിച്ച് പിന്‍തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദിദേഷ്‌ വലയിലായത്.

വീട്ടില്‍ വച്ചാണ് പൊലീസ് പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്. ഇയാളെ ചോദ്യം ചെയ്യുന്നതിനിടയിലാണ് കൈയ്യിലുണ്ടായിരുന്ന വില കൂടിയ മറ്റൊരു ഫോണ്‍ പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതും സമാന രീതിയില്‍ മോഷ്‌ടിച്ചതാണെന്ന് തെളിയുകയായിരുന്നു.

16,000 രൂപയോളം വിലയുണ്ടായിരുന്ന ഈ ഫോണ്‍ കൃത്യമായി ഉപയോഗിക്കാന്‍ പോലും പ്രതിക്ക് അറിയില്ലായിരുന്നു. കുന്ദമംഗലം സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു അടിപിടി കേസിലും പാത്രങ്ങള്‍ മോഷ്‌ടിച്ച കേസിലും ഇയാള്‍ നേരത്തേ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

നടക്കാവ് പൊലീസ് ഇന്‍സ്‌പെക്‌ടർ ജീജോ, എസ്‌ഐമാരായ എന്‍ ലീല, ശശികുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, ബവിത്ത്, ഷിജു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ്‌ ചെയ്‌തു.

ALSO READ:മൊബൈൽ ഷോപ്പില്‍ മോഷണം; യുവാവ് അറസ്റ്റിൽ, കവര്‍ന്നത് 8000 രൂപയുടെ ആക്‌സസറീസ്

മൊബൈൽ മോഷണം: മലപ്പുറത്ത് മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. നിലമ്പൂർ ചന്തക്കുന്നിലെ മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ സംഭവത്തില്‍ മമ്പാട് സ്വദേശിയായ പൈക്കാടൻ ഹനാനാണ് (19) അറസ്‌റ്റിലായത്. ജനുവരി 9ന് രാത്രിയാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത് (theft case in mobile shop accused arrested).

ഷോപ്പില്‍ നടക്കുന്ന ഫെസ്‌റ്റിന്‍റെ ഭാഗമായി പ്രദര്‍ശനത്തിനായി വച്ചിരുന്നു മൊബൈല്‍ ആക്‌സസറീസാണ് ഇയാള്‍ മോഷ്‌ടിച്ചിരുന്നത്. 8000 രൂപ വിലമതിക്കുന്ന വസ്‌തുക്കളായിരുന്നു പ്രതിയായ ഹനാൻ കവര്‍ന്നത്. കടയുടെ മുന്‍വശത്തെ ചില്ല് തകര്‍ത്താണ് ആക്‌സസറീസ് മോഷ്‌ടിച്ചത്.

ABOUT THE AUTHOR

...view details