ഇടുക്കി:നെടുങ്കണ്ടത്ത് ജപ്‌തി നടപടികള്‍ക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് എംഎല്‍എ പറഞ്ഞു. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്‌ചയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയത് ഗുണ്ടാ പണിയാണെന്നും എംഎല്‍എ കുറ്റപ്പെടുത്തി.
ജപ്‌തിക്കിടെ വീട്ടമ്മ ജീവനൊടുക്കിയ സംഭവം:'പൊലീസുകാരുടേത് ഗുണ്ടാ പണി, കൊലക്കുറ്റത്തിന് കേസെടുക്കണം': എംഎം മണി - MM Mani Criticized Police
ജപ്‌തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ പൊലീസിനെ വിമര്‍ശിച്ച് എംഎം മണി. പൊലീസ് കുറ്റക്കാരാണെന്ന് എംഎല്‍എ. നടപടിയെടുത്തില്ലെങ്കില്‍ ബാങ്കിന്‍റെ ഹെഡ് ഓഫിസിലേക്കും ധര്‍ണ നടത്തുമെന്നും എംഎം മണി.
Published : May 14, 2024, 3:26 PM IST
ഷീബ ദിലീപ് ആക്ഷൻ കൗൺസിൽ നെടുങ്കണ്ടത്തെ സൗത്ത് ഇന്ത്യൻ ബാങ്കിന് മുമ്പിലേക്ക് നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എംഎം മണി എംഎല്‍എ. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും എംഎം മണി ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യവിലോപം നടത്തി.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കുവാൻ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. നടപടിയുണ്ടായില്ലെങ്കില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഹെഡ് ഓഫീസിലേക്കും സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടമ്മ ആത്മഹത്യ ചെയ്‌ത് ആഴ്‌ചകള്‍ പിന്നിട്ടിട്ടും ബാങ്ക് അധികൃതര്‍ ചര്‍ച്ച നടത്തുവാന്‍ പോലും തയ്യാറാകാത്ത സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.