കേരളം

kerala

ETV Bharat / state

എംഎം ലോറൻസിന്‍റെ മൃതദേഹവുമായി ബന്ധപ്പെട്ട വിവാദം; പിന്നിൽ പാർട്ടി ശത്രുക്കളെന്ന് മകൻ - MM Lawrence Funeral row

അപ്പച്ചന്‍റെ ആഗ്രഹത്തിന് എതിരായി ഒരു മകൾ നിൽക്കുന്നത് ശരിയല്ലെന്നും എംഎം ലോറൻസിന്‍റെ മകൻ അഡ്വ: സജീവൻ ഇടിവി ഭാരതിനോട്.

CPM LEADER MM LAWRENCE  MM LAWRENCE SON SAJEEVAN  എംഎം ലോറൻസ് മൃതദേഹം വിവാദം  എംഎം ലോറന്‍സ് സിപിഎം
ML Sajeevan (ETV Bharat)

By ETV Bharat Kerala Team

Published : Sep 23, 2024, 10:47 PM IST

എറണാകുളം: സിപിഎം നേതാവ് എംഎം ലോറൻസിന്‍റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദം ചിലർ ഉണ്ടാക്കിയതാണെന്ന് മകൻ അഡ്വ: സജീവൻ. അപ്പച്ചന്‍റെ ആഗ്രഹത്തിന് എതിരായി ഒരു മകൾ നിൽക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നം ഇതാണെന്ന തരത്തിലാണ് മാധ്യമങ്ങൾ അവതരിപ്പിച്ചത്. മൃതദേഹം മെഡിക്കൽ കോളജിന് കൊടുക്കണോ വേണ്ടയോ, പള്ളിയിൽ അടക്കണോ തുടങ്ങിയ കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.

അദ്ദേഹം രാഷ്ട്രീയ നേതാവയത് കൊണ്ടായിരിക്കാം ഇത്തരത്തിൽ ചർച്ചകൾ നടക്കുന്നത്. ആളുകൾക്ക് ഇതൊരു പാഠമാണ്. തന്‍റെ സഹോദരി നേരത്തേ തന്നെ പ്രശ്‌നമാണ്. കുറേ വർഷങ്ങളായി സഹോദരി ആശയുമായി സംസാരിക്കാറില്ല. അത് കൊണ്ടുതന്നെ ഈ വിഷയവും അവരോട് സംസാരിച്ചിട്ടില്ല.

എംഎം ലോറന്‍സിന്‍റെ മകൻ അഡ്വ: സജീവൻ (ETV Bharat)

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മൃതദേഹം മെഡിക്കൽ കോളജിന് പഠനാവശ്യത്തിനായി കൈമാറണമെന്ന് അപ്പച്ചൻ തന്നോട് പറഞ്ഞിരുന്നു. ഇത്തരമൊരു ആഗ്രഹം അപ്പച്ചൻ എഴിതിവച്ചിട്ടുണ്ടാവാം. മക്കളായ താനും സുജയും ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടന്നും അദേഹം പറഞ്ഞു.

എംഎം ലോറൻസിന്‍റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹം താൻ പാർട്ടിയെ അറിയിക്കുകയായിരുന്നു. അല്ലാതെ പാർട്ടി തീരുമാനിക്കുകയായിരുന്നില്ല എന്നും ലോറൻസിന്‍റെ മകൻ വ്യക്തമാക്കി. സഹോദരി പറയുന്നത് പാർട്ടി ചതിച്ചു എന്നാണ്.

അവർ ലക്ഷ്യമിടുന്നത് പാർട്ടിയെയാണ്. പാർട്ടിയെ ആക്രമിക്കാൻ അവർക്ക് കാരണങ്ങളില്ല. എന്നാൽ പാർട്ടിയെ ആക്രമിക്കാൻ കാരണമുള്ളവർ പിറകിൽ നിന്ന് ഇവരെ കൊണ്ട് ചെയ്യിക്കുകയാണെന്നും അഡ്വ: സജീവന്‍ ആരോപിച്ചു.

Also Read:എംഎം ലോറൻസിന്‍റെ സംസ്‌കാരം സംബന്ധിച്ച തര്‍ക്കം; ഭൗതിക ശരീരം മോർച്ചറിയിൽ സൂക്ഷിക്കാൻ ഹൈക്കോടതി ഉത്തരവ്

ABOUT THE AUTHOR

...view details