കേരളം

kerala

ETV Bharat / state

'മുല്ലപ്പെരിയാർ വിഷയം ധീരമായി നേരിടും, മാറ്റി പണിയല്‍ അത്ര എളുപ്പമല്ല': എംഎം മണി - MM MANI MLA ON MULLAPERIYAR ISSUE - MM MANI MLA ON MULLAPERIYAR ISSUE

മുല്ലപ്പെരിയാര്‍ തകർന്നേക്കുമെന്ന വ്യാജ പ്രചാരണങ്ങളില്‍ പ്രതികരിച്ച് എംഎൽഎ എംഎം മണി. ഇക്കാര്യങ്ങളില്‍ ഇത്തരം പ്രചാരണങ്ങള്‍ നടന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം. വിഷയം പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും ആവശ്യം.

MULLAPERIYAR DAM ISSUES  LATEST MALAYALAM NEWS  മുല്ലപ്പെരിയാര്‍ ഡാം തകര്‍ച്ച  എംഎം മണി മുല്ലപ്പെരിയാര്‍ പ്രതികരണം
MLA MM Mani (ETV Bharat)

By ETV Bharat Kerala Team

Published : Aug 8, 2024, 4:15 PM IST

എംഎൽഎ എംഎം മണി സംസാരിക്കുന്നു (ETV Bharat)

ഇടുക്കി:വയനാടിൻ്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ ആളുകളെ ഭീതിപ്പെടുത്തുന്ന തരത്തിൽ മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യപ്പെടുമ്പോൾ ആ വിഷയത്തെ ധീരമായി നേരിടുമെന്ന് എംഎൽഎ എംഎം മണി. ഇത്തരം കാര്യങ്ങൾ ഇത്തരത്തിൽ പ്രചാരണം നടന്നുകൊണ്ടേയിരിക്കും. വയനാട്ടിൽ അങ്ങനെ സംഭവിച്ചുവെന്ന് കരുതി മുല്ലപ്പെരിയാറിൽ അങ്ങനെ സംഭവിക്കണമെന്നില്ല. പക്ഷേ നമ്മൾ അതിനെ ധീരമായി നേരിടുകയെന്നല്ലാതെ വേറെ വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാറെന്നത് ഒരു യാഥാർഥ്യമാണ്. അത് നിലനിൽക്കുന്നതാണ്. അത് പഴക്കം ചെന്നതുകൊണ്ട് മാറ്റി പണിയാന്‍ അധികാരികൾ ശ്രമിക്കുന്നുണ്ട്. ശ്രമിക്കുകയെന്നുളളത് എളുപ്പമുളള കാര്യമാണോയെന്ന് എംഎൽഎ ചോദിച്ചു. ഒരു സംസ്ഥാനത്തേക്ക് വെളളം കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു. അത് നിർത്താൻ പറ്റുന്ന കാര്യമാണോ?. അത് നിർത്താൻ കഴിയില്ല.

അവരും അതിനുവേണ്ടിയുളള ശ്രമം നടത്തണം. അവരും വലിയതോതിൽ പണം മുടക്കണം. എന്നാൽ മാത്രമെ ഈ വിഷയം പരിഹരിക്കാൻ സാധിക്കുകയുളളൂ. പ്രശ്‌ന പരിഹാരം അത്ര എളുപ്പമല്ല. എങ്കിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇടപെട്ട് മുല്ലപ്പെരിയാർ വിഷയം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also Read:മുല്ലപ്പെരിയാർ ഡാമിൽ അവകാശം ആർക്ക് ?; പാട്ടക്കരാറിന്‍റെ സാധുത പരിശോധിക്കും, നിർണായക നീക്കവുമായി സുപ്രീം കോടതി

ABOUT THE AUTHOR

...view details