ചെന്നൈ:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്‍റെ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്‍. അണക്കെട്ട് നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി തേടാനിരിക്കേ കേരളത്തിന്‍റെ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പാരിസ്ഥിതി മന്ത്രാലയത്തിന് സ്‌റ്റാലിന്‍ കത്തയച്ചു. തമിഴ്‌നാട് സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ അണക്കെട്ട് നിര്‍മിക്കാന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് സ്‌റ്റാലിന്‍ കത്തില്‍ ആവശ്യപ്പെട്ടു.
കേരളം പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ തങ്ങള്‍ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിക്കുമെന്നും കത്തില്‍ പറയുന്നു. അണക്കെട്ട് നിര്‍മാണത്തിന് വേണ്ടി പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം പാരിസ്ഥിതിക മന്ത്രാലയം വിദഗ്‌ധ സിമിതിയുടെ യോഗത്തില്‍ പരിഗണന വിഷയമായി ഉള്‍പ്പെടുത്തിയതാണ് തമിഴ്‌നാടിന്‍റെ പ്രതിഷേധത്തിന് കാരണമായത്. അണക്കെട്ട് നിര്‍മാണത്തിനുള്ള വിശദമായ പ്രൊജക്‌ട് റിപ്പോര്‍ട്ട് ഒരു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് കേരളത്തിന്‍റെ നീക്കം.