കേരളം

kerala

ETV Bharat / state

എയിംസ് വിഷയം; 'അത് മറന്നേക്കൂ എന്ന ഏകപക്ഷീയമായ ഭാഷ ശരിയല്ല': കേന്ദ്രമന്ത്രി സുരേഷ് ഗോപിയോട് എംകെ രാഘവൻ എംപി - MK Raghavan MP On Suresh Gopi - MK RAGHAVAN MP ON SURESH GOPI

എയിംസ് വിഷയത്തിൽ തനിക്ക് ഒരു ദിരുദ്ദേശവുമില്ലെന്ന് എം കെ രാഘവൻ എംപി. എന്തടിസ്ഥാനത്തിലാണ് സുരേഷ് ഗോപി അങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

AIIMS ISSUE  UNION MINISTER SURESH GOPI  MK RAGHAVAN MP  എയിംസ് വിഷയം
MK RAGHAVAN MP ON SURESH GOPI (ETV Bharat)

By ETV Bharat Kerala Team

Published : Jun 13, 2024, 11:57 AM IST

സുരേഷ് ഗോപിക്ക് മറുപടിയുമായി എംകെ രാഘവൻ എംപി (ETV Bharat)

കോഴിക്കോട് :കേരളത്തിൽ എയിംസ് എന്ന വിഷയത്തിൽ വാക്‌പോര് മുറുകുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ 'എയിംസ്' പരാമർശത്തിന് മറുപടിയുമായി എം കെ രാഘവൻ എംപി രംഗത്ത്. വിഷയത്തിൽ 15 വർഷത്തിലധികമായി ചർച്ച തുടങ്ങിയിട്ടെന്ന് എം കെ രാഘവൻ പറഞ്ഞു.

സംസ്ഥാന സർക്കാർ ആണ് ഇതിനായി സ്ഥലം കിനാലൂർ കണ്ടെത്തിയത്. 150 ഏക്കർ ഭൂമി എയിംസിനായി ഏറ്റെടുത്തു. ഇതിൽ തനിക്ക് ഒരു ദുരുദ്ദേശവുമില്ലെന്നും എം കെ രാഘവൻ വ്യക്തമാക്കി. സുരേഷ് ഗോപി പറഞ്ഞത് എന്തടിസ്ഥാനത്തിലാണ് എന്നറിയില്ല. സുരേഷ് ഗോപിയുമായി ചർച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥലം ഒരു വിഷയമാണെന്നും അതിൻ്റെ അടിസ്ഥാനത്തിലാണ് സർക്കാർ കിനാലൂരിൽ സ്ഥലം കണ്ടെത്തിയതെന്നും എംപി സൂചിപ്പിച്ചു. സുരേഷ് ഗോപി സംസ്ഥാന സർക്കാരുമായി ആലോചന നടത്തണം. അത് മറന്നേക്കൂ എന്ന ഏകപക്ഷീയമായ ഭാഷ ശരിയല്ലെന്നും എം കെ രാഘവന്‍ വ്യക്തമാക്കി.

എയിംസ് ചെറിയ വിഷയമല്ല. കേന്ദ്രസർക്കാർ പ്രതിനിധികൾ കിനാലൂരിൽ എത്തിയിരുന്നു. അവർ തൃപ്‌തരാണ് എന്നാണ് മനസിലായത്. വിഷയത്തിൽ ചർച്ച നടത്തി അത് നഷ്‌ടമാകുന്ന അവസ്ഥ ഉണ്ടാക്കരുത്. കോഴിക്കോട് വന്ന് അത് മറന്നേക്കൂ എന്ന് സുരേഷ് ഗോപി പറയരുതായിരുന്നെന്നും എം കെ രാഘവൻ എം പി പറഞ്ഞു.

ALSO READ :'മോദി പറഞ്ഞത് കേരളത്തെപ്പറ്റി മാത്രം'; മന്ത്രി പദവി വലിയ ഉത്തരവാദിത്തമെന്നും സുരേഷ് ഗോപി

ABOUT THE AUTHOR

...view details