പത്തനംതിട്ട :പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിലെ പ്രതിയെ ചിറ്റാർ പൊലീസ് പിടികൂടി. മൈലപ്ര ചീങ്കൽതടം സ്വദേശി അതുല്‍ (20)ആണ് അറസ്‌റ്റിലായത്. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്‌റ്റ്.
കഴിഞ്ഞമാസം 13നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. പെൺകുട്ടി പഠിക്കുന്ന സ്‌കൂളിൽ നിന്നും, ഇയാൾ ബൈക്കിൽ കയറ്റി വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ ഫോട്ടോയും മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. സംഭവത്തിൽ പത്തനംതിട്ട പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പൊലീസ് ഇൻസ്‌പെക്‌ടർ ബി രാജഗോപാലിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ചീങ്കൽതടത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ യുവാവ് കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് (ഒക്‌ടോബർ19) രാവിലെയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. പ്രതിക്കെതിരെ ബലാത്സംഗത്തിനും, പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരവും ചിറ്റാർ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
പ്രതിയുടെ കുറ്റസമ്മതമൊഴി പൊലീസ് രേഖപ്പെടുത്തി. മാത്രമല്ല കുട്ടിയുടെ ചിത്രങ്ങൾ പകർത്തിയ മൊബൈൽ ഫോണും പ്രതിയിൽ നിന്നും പിടിച്ചെടുത്തു. സംഭവത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read:ഭാര്യയുടെ മരണശേഷം മകള്‍ക്ക് നിരന്തര പീഡനം; 37-കാരന് മൂന്ന് ജീവപര്യന്തം കഠിന തടവും വന്‍ പിഴയും വിധിച്ച് കോടതി