ആലപ്പുഴ:പത്താംക്ലാസ് ജയിച്ചവരിൽ നല്ലൊരു ശതമാനം കുട്ടികൾക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴ പഗോഡ റിസോർട്ടിൽ അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്ചർ കോൺവക്കേഷൻ പ്രോഗ്രാം 'കോസ്മിക് ബ്ലോസംസ്-2024' ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പണ്ടൊക്കെ എസ്എസ്എൽസിക്ക് 210 മാർക്ക് വാങ്ങാൻ ഏറെ പാടായിരുന്നു. ഇപ്പോൾ ഓൾപാസാണ്.
എസ്എസ്എൽസിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോൽക്കാൻ പാടില്ല. ആരെങ്കിലും തോറ്റുപോയാൽ അത് സർക്കാരിന്‍റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേർ മാത്രം വിജയിച്ചാൽ പിറ്റേന്ന് സർക്കാർ ഓഫിസുകളിലേക്ക് രാഷ്‌ട്രീയ പാർട്ടികളുടെ പ്രതിഷേധമുയരും.