കേരളം

kerala

ETV Bharat / state

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; 'സ്ത്രീ സംരക്ഷണം ഉറപ്പാക്കും, സര്‍ക്കാര്‍ നടപടികൾ സ്വീകരിക്കും': പി രാജീവ് - P RAJEEV ON HEMA COMMISSION REPORT - P RAJEEV ON HEMA COMMISSION REPORT

ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്തു വിട്ടതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി രാജീവ്. മലയാള സിനിമ രംഗത്തെ നിരവധി നടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇതിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്.

P RAJEEV About Woman Protection  HEMA COMMISSION REPORT Out  ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്  ഹേമ റിപ്പോര്‍ട്ട് പിരാജീവ്
Minister P Rajeev (ETV Bharat)

By ETV Bharat Kerala Team

Published : Aug 19, 2024, 4:47 PM IST

ഹേമ കമ്മിഷൻ റിപ്പോർട്ടിൽ പ്രതികരണവുമായി മന്ത്രി പി രാജീവ് (ETV Bharat)

എറണാകുളം:ഹേമ കമ്മിഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉയർന്നുവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിൽ കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മിഷൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെയും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സ്ത്രീ സംരക്ഷണം ഉറപ്പാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഉയർന്നുവരുന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ ഇനിയും കൈക്കൊള്ളും. റിപ്പോർട്ട് വൈകിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ട് പുറത്തുവിടണമെന്ന സമീപനമാണ് സർക്കാർ നേരത്തെയും കോടതിയിൽ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

സിനിമ മേഖലയിലെ പ്രശ്‌നങ്ങൾ പഠിക്കാൻ നിയോഗിച്ച ഹേമ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സാംസ്‌കാരിക വകുപ്പ് നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്, മലയാള ചലച്ചിത്ര മേഖലയില്‍ കാസ്റ്റിങ്‌ കൗച്ചും ലൈംഗിക ചൂഷണവും

ABOUT THE AUTHOR

...view details