കേരളം

kerala

ETV Bharat / state

'സംസ്ഥാനത്ത് 2000ലേറെ ഓണച്ചന്തകളുണ്ടാകും, മറ്റിടങ്ങളില്‍ നിന്നും പച്ചക്കറിയെത്തിക്കും': പി പ്രസാദ് - MINISTER P PRASAD ON ONAM - MINISTER P PRASAD ON ONAM

സംസ്ഥാനത്ത് ഓണച്ചന്ത ഉണ്ടാകുമെന്ന് മന്ത്രി പി പ്രസാദ്. കേരളത്തിന് പുറത്ത് നിന്നും പച്ചക്കറിയെത്തിക്കുമെന്നും മന്ത്രി. പിവി അന്‍വറിന്‍റെ ആരോപണങ്ങളിലും പ്രതികരണം.

MINISTER P PRASAD  ONAM 2024  ഓണച്ചന്ത  കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്
Minister P Prasad (ETV Bharat)

By ETV Bharat Kerala Team

Published : Sep 2, 2024, 5:50 PM IST

മന്ത്രി പി പ്രസാദ് മാധ്യമങ്ങളോട് (ETV Bharat)

കാസർകോട്:സംസ്ഥാനത്ത് ഇത്തവണ രണ്ടായിരത്തിലേറെ ഓണച്ചന്തകൾ ഉണ്ടാകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്. കേരളത്തിന് പുറത്ത് നിന്നും അകത്ത് നിന്നും ഇതിനായി പച്ചക്കറി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി പി. പ്രസാദ്. പല സംഘടനകളുമായും സംഘങ്ങളുമായി ഇതിനായി കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഓണാഘോഷങ്ങളാണ് ഒഴിവാക്കിയത്. ഓണം ആചരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിവി അന്‍വറിന്‍റെ ആരോപണങ്ങളിലും പ്രതികരണം:എംഎല്‍എ പിവി അൻവർ ഉന്നയിച്ച വിഷയം സർക്കാർ ഗൗരവമായി പരിശോധിക്കുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫ് കൺവീനറെ മാറ്റിയത് പരിശോധിക്കേണ്ടത് സിപിഎമ്മാണ്. ആളെ മാറ്റിയതിൽ സിപിഎം തീരുമാനം പറഞ്ഞിട്ടുണ്ട്. മുകേഷിൻ്റെ രാജിയിൽ പാർട്ടി നിലപാട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം.

പാർട്ടിക്ക് ചില ചട്ടക്കൂടുണ്ട്. അത് പാലിക്കണം. എല്ലാം പുറത്ത് പറയാനാകില്ല. പാർട്ടി രീതി പാലിക്കേണ്ടത് നേതാക്കളാണ്. പാർട്ടി തീരുമാനം അംഗീകരിക്കുന്നവർക്ക് മാത്രമെ പാർട്ടിയിൽ നിൽക്കാനാവൂവെന്നും മന്ത്രി പി. പ്രസാദ് കൂട്ടിച്ചേര്‍ത്തു.

Also Read:"നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നത് പരിഗണനയിൽ": മന്ത്രി വി എൻ വാസവൻ

ABOUT THE AUTHOR

...view details