മലപ്പുറം:വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോകുന്നതിനിടെ മന്ത്രി ഒആര്‍ കേളുവും എല്‍ഡിഎഫ് നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങി. വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി നഗറിലേക്ക് പോകുംവഴിയാണ് മന്ത്രിയും നേതാക്കളും ചങ്ങാടത്തില്‍ കുടുങ്ങിയത്. പുന്നുപ്പുഴ മുറിച്ചുകടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.
മുളകൊണ്ട് നിർമിച്ച ചങ്ങാടം പുഴയിലെ കൂറ്റൻ കല്ലിൽ തടഞ്ഞ് കുടുങ്ങുകയായിരുന്നു. നാല് പേരാണ് സാധാരണ ചങ്ങാടത്തിൽ കയറാറുള്ളത്. എന്നാല്‍ മന്ത്രി ഉൾപ്പെടെ പത്തുപേരാണ് ഇതിലുണ്ടായിരുന്നത്. അരമണിക്കൂറോളം സമയം മന്ത്രി ചങ്ങാടത്തില്‍ കുടുങ്ങിയിരുന്നു.