കേരളം

kerala

ETV Bharat / state

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി : സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് മന്ത്രിയുടെ ഉറപ്പ് - സംസ്ഥാനത്തെ ധനപ്രതിസന്ധി

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന വാര്‍ത്തയ്‌ക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി കെ എന്‍ ബാലഗോപാല്‍

Finance crisis Kerala  Minister KN Balagopal  govt employee salary  സംസ്ഥാനത്തെ ധനപ്രതിസന്ധി  മന്ത്രി കെ എന്‍ ബാലഗോപാല്‍
minister-kn-balagopal-on-govt-employee-salary

By ETV Bharat Kerala Team

Published : Mar 2, 2024, 1:12 PM IST

കെഎന്‍ ബാലഗോപാല്‍ പ്രതികരിക്കുന്നു

കണ്ണൂര്‍ :സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും താന്‍ ഉറപ്പുനല്‍കുന്നുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധി ഏറ്റവും രൂക്ഷമായ ഘട്ടത്തിലേക്ക് കടന്നതോടെ ചരിത്രത്തിലാദ്യമായി കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്തെത്തിയത്(Minister KN Balagopal on govt employee salary).

ഇന്നലെ സംഭവിച്ചത് സാങ്കേതികമായ ചില പ്രശ്‌നങ്ങളാണ്. സംസ്ഥാനത്തിന് കിട്ടേണ്ട പണം കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. ലഭിക്കേണ്ട 13,000 കോടി കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല. ഈ മാസം 13ന് സംസ്ഥാനത്തിന്‍റെ കേസ് സുപ്രീം കോടതി പരിഗണിക്കും. കേസിന് പോയതുകൊണ്ട് പണം നൽകുന്നില്ല. കേന്ദ്രം പണം തടഞ്ഞുവച്ചതാണ് പ്രതിസന്ധിയാകുന്നതെന്നും ധനമന്ത്രി ആരോപിച്ചു.

ABOUT THE AUTHOR

...view details