തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശം പ്രായോഗികമല്ലെന്ന് മന്ത്രി കെ രാജൻ. പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേരും. മുൻ വർഷങ്ങളിലേതുപോലെ പൂരം ഭംഗിയായി നടത്തണമെന്നാണ് സർക്കാരിൻ്റെ ആഗ്രഹം. നിയമ വിദഗ്‌ധരുമായി കൂടിയാലോചിച്ചു ആവശ്യമെങ്കിൽ ചട്ട ഭേദഗതി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതായിരിക്കും.
'പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി നിർദേശം പ്രായോഗികമല്ല'; മന്ത്രി കെ രാജൻ - K RAJAN ON HC GUIDE LINES ON POORAM
അമിക്കസ് ക്യൂറിയുടെ നിർദേശപ്രകാരം കോടതിയുണ്ടാക്കിയ മാർഗനിർദേശങ്ങൾ തികച്ചും അപ്രായോഗികമായിട്ടുള്ളതാണെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

Published : Nov 28, 2024, 10:00 PM IST
അമിക്കസ് ക്യൂറിയുടെ നിർദേശപ്രകാരം കോടതിയുണ്ടാക്കിയ മാർഗനിർദേശങ്ങൾ പ്രായോഗികമല്ല. കോടതി നിര്‍ദ്ദേശങ്ങള്‍ തികച്ചും അപ്രായോഗികമായിട്ടുള്ളതാണ്. ഇക്കാര്യത്തിൽ കോടതി നടത്തിയിട്ടുള്ള വിവിധങ്ങളായിട്ടുള്ള നിരീക്ഷണങ്ങളും ഒരു കാരണവശാലും യോജിക്കാനും കഴിയില്ല. ആന ഉടമസ്ഥരും ദേവസ്വം ബോർഡും അടക്കമുള്ള പൂരവുമായി ബന്ധപ്പെട്ടവർ പറയാനുള്ളത് കേൾക്കാതെയാണ് ഇക്കാര്യത്തിലുള്ള മാർഗനിർദേശവും നിരീക്ഷണങ്ങളും ഉണ്ടായിട്ടുള്ളതെന്നാണ് മനസിലാക്കാൻ കഴിയുന്നത്.
നമ്മുടെ ജില്ലയിൽ തൃശൂർ പൂരം മാത്രമല്ല. ആറാട്ടുപുഴ പെരുവനം പൂരങ്ങളെല്ലാം ഏകദേശം ആയിരത്തി നാന്നൂറ് കൊല്ലം പഴക്കമുള്ളതാണ്. പെരുവനത്തെ ഇടവഴി തന്നെ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഏഴ് ആനകൾക്ക് ഒരുമിച്ച് എഴുന്നള്ളത്തിനുള്ള സൗകര്യം കൂടി കണക്കിലെടുത്താണെന്ന് മന്ത്രി തൃശൂരിൽ പറഞ്ഞു.
Also Read:'10 മീറ്റര്‍ അകലം വേണ്ടത് ആനയുടെ തലയും തലയും തമ്മിലോ വയറും വയറും തമ്മിലോ?'; എഴുന്നള്ളിപ്പ് മാർഗനിർദേശം തളളി ഗണേഷ് കുമാര്‍