കേരളം

kerala

ETV Bharat / state

കേരളത്തിൽ വേനൽ മഴ ശക്തം; ജനങ്ങൾ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി കെ രാജൻ - K Rajan About Rain In Kerala - K RAJAN ABOUT RAIN IN KERALA

കേരളത്തിൽ അതിതീവ്ര മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നതെന്ന് മന്ത്രി കെരാജൻ. ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി.

MINISTER K RAJAN  കേരളത്തിൽ വേനൽ മഴ ശക്തം  കേന്ദ്ര കാലാവസ്ഥ വകുപ്പ്  മന്ത്രി കെ രാജൻ
K RAJAN (Source : ETV Bharat)

By ETV Bharat Kerala Team

Published : May 24, 2024, 2:18 PM IST

ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി കെ രാജൻ (Source : ETV Bharat)

തൃശൂർ :വേനൽ മഴ ശക്തമാകുന്നുവെന്ന് മന്ത്രി കെ രാജൻ. അതിതീവ്ര മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്നും, നാളത്തോടെ ന്യൂനമർദത്തിൻ്റെ ശക്തി കുറയുമെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ ഏറ്റവും കൂടുതൽ മഴ തിരുവനന്തപുരത്തും (378.8 mm) കുറവ് വയനാട്ടിലും (271. m) ആണ് പെയ്‌തത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മൺസൂണിൻ്റെ ആദ്യ പകുതിയിൽ അതി തീവ്ര മഴയുണ്ടായാൽ കാര്യങ്ങൾ പേടിയോടെ കാണണമെന്നും അദ്ദേഹം സൂചിപ്പിച്ചു. മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകുമെന്നും നഗരത്തിലെ ഡ്രൈയ്നേജുകളുടെ കാര്യത്തിൽ പ്രശ്‌നങ്ങളുണ്ടായെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണം. എൻഡിആർഎഫിന്‍റെ രണ്ട് ടീം കേരളത്തിലുണ്ട്. ജൂൺ മാസത്തിൽ 7 ടീമുകൾ കൂടി കേരളത്തിലെത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ : അറബിക്കടലിൽ കേരളത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടു; ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

ABOUT THE AUTHOR

...view details