തൃശൂർ :സംസ്ഥാനത്ത് ഒരേ ഇടത്തുതന്നെ രേഖപ്പെടുത്തുന്നത് റെക്കോർഡ് മഴയാണെന്ന് മന്ത്രി കെ രാജൻ. മഴയുടെ അളവിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ടെന്നും,സംസ്ഥാനത്തെ സാഹചര്യം സർക്കാർ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂൺ 3 ഓടുകൂടി എൻഡിആർഎഫിന്‍റെ അധിക യൂണിറ്റുകൾ സംസ്ഥാനത്തെത്തും. വേനൽ മഴ വർദ്ധിച്ചതിനാൽ കാലവർഷവും വർധിക്കാനാണ് സാധ്യത. മലയോര മേഖലകളിലുള്ളവർ ജാഗ്രത പാലിക്കണം. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലൂടെ യാത്ര ഒഴിവാക്കണം. മഴ പെയ്‌തില്ലെങ്കിലും മണ്ണിടിച്ചിലിന് സാധ്യതയുണ്ടാകുമെന്ന ജാഗ്രത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.