കേരളം

kerala

ETV Bharat / state

മരുന്നില്ല ; കടുത്ത പ്രതിസന്ധിയിൽ കോഴിക്കോട് മെഡിക്കൽ കോളജ്

മരുന്ന് വിതരണക്കാർക്ക് ലഭിക്കാനുള്ളത് കോടികളുടെ കുടിശ്ശിക

Calicut Medical College  കോഴിക്കോട്  കോഴിക്കോട് മെഡിക്കൽ കോളേജ്  മെഡിക്കൽ കോളേജ് മരുന്ന് വിതരണം
medicine Supply For Kozhikode Medical College has been stopped By Distributors

By ETV Bharat Kerala Team

Published : Mar 10, 2024, 11:26 AM IST

മരുന്നില്ല ; കടുത്ത പ്രതിസന്ധിയിൽ കോഴിക്കോട് മെഡിക്കൽ കോളജ്

കോഴിക്കോട് : മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം നിർത്തിവച്ചതോടെ മെഡിക്കൽ കോളജ് ആശുപത്രി കടുത്ത പ്രതിസന്ധിയില്‍. മരുന്ന് വിതരണക്കാർക്ക് കോടികളുടെ കുടിശ്ശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് മെഡിക്കൽ കോളജിലേക്കുള്ള മരുന്നുവിതരണം കച്ചവടക്കാർ നിർത്തിയത് (medicine Supply Stopped for Kozhikode Medical College).

നിലവിൽ മൂന്ന് ദിവസത്തേക്കുള്ള മരുന്ന് ശേഖരം മാത്രമാണ് മെഡിക്കൽ കോളജ് എച്ച് ഡി എസ് ഫാർമസിയിൽ അവശേഷിക്കുന്നത്. മരുന്നുവിതരണം ഇന്ന് മുതൽ നിർത്തിവയ്ക്കുമെന്നാണ് നേരത്തെ വിതരണക്കാരായ
കച്ചവടക്കാരുടെ സംഘടനാപ്രതിനിധികൾ അറിയിച്ചിരുന്നത്. എന്നാൽ ഇന്നലെ തന്നെ വിതരണം നിർത്തുമെന്ന് ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗ്ഗിസ്‌റ്റ്സ് അസോസിയേഷൻ (All Kerala Chemists and Druggists Association) ഭാരവാഹികൾ അറിയിച്ചു.

എട്ടുമാസത്തെ കുടിശ്ശിക ഇനത്തിൽ 75 കോടി രൂപയാണ് വിതരണക്കാർക്ക് നൽകാനുള്ളത്.
നേരത്തെ ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് മന്ത്രി, ജില്ല കലക്‌ടർ, മെഡിക്കൽ കോളജ് പ്രിൻസിപ്പല്‍, മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് പരാതി നൽകിയിരുന്നു.

എന്നാൽ കച്ചവടക്കാർക്ക് അനുകൂലമായ യാതൊരു നടപടികളോ പരാതിക്ക്, വേണ്ട മറുപടിയോ നൽകാത്തതാണ് മരുന്നുവിതരണം നിർത്തിവയ്ക്കാൻ പ്രധാന കാരണമായത്.
സാധാരണ മരുന്നുകൾക്ക് പുറമെ ജീവൻരക്ഷാ മരുന്നുകളും സർജിക്കൽ ഉപകരണങ്ങൾക്കും
ഇനി കടുത്ത ക്ഷാമം നേരിടും. ഇതിനുപുറമെ ഹൃദ്രോഗ ചികിത്സയ്ക്കുള്ള പേസ്മേക്കർ
ആൻജിയോ പ്ലാസ്‌റ്റിക്കുള്ള സ്‌റ്റെൻ്റ്, ബലൂൺ, വാൽവ് തുടങ്ങിയ എല്ലാ ഉപകരണങ്ങളുടെയും വിതരണം ഈ മാസം 30 മുതൽ നിർത്തുമെന്ന് ചേംബര്‍ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഓഫ് മെഡിക്കൽ ഇംപ്ലാൻഡ്‌സ് ആൻഡ് ഡിസ്പോസിബിൾസ് ഭാരവാഹികൾ അറിയിച്ചു.

Also read : ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണവും തിരിച്ചറിയൽ രേഖകളും നഷ്‌ടപ്പെട്ടതായി പരാതി

കോഴിക്കോട് ജില്ലയിലെ എഴുപതോളം കച്ചവടക്കാരാണ് മെഡിക്കൽ കോളജിലേക്ക് മരുന്നുകൾ കൈമാറുന്നത്. മരുന്നുവിതരണം നിലച്ചത് പാവപ്പെട്ട രോഗികളുടെ ആശ്രയകേന്ദ്രമായ മെഡിക്കൽ കോളജിൻ്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിൽ അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് മരുന്ന് വിതരണക്കാരുടെയും രോഗികളുടെയും ആവശ്യം.

ABOUT THE AUTHOR

...view details