കോട്ടയം :വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വിൽപന (MDMA Sale Among Students) . കോട്ടയത്ത് മൂവർ സംഘം എക്സൈസ് പിടിയിൽ. രാസലഹരിയായ എംഡിഎംഎയും, കഞ്ചാവും വിദ്യാർഥികൾക്കും, യുവാക്കൾക്കും നൽകാൻ കാറിൽ എത്തിച്ച് നൽകുമ്പോഴാണ് ചങ്ങനാശ്ശേരിയിൽ വച്ച് പ്രതികൾ എക്‌സൈസിന്‍റെ പിടിയിലായത്.
ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗീസ് (27) സഹോദരൻ ജൂവൽ വർഗീസ് (31), സുഹൃത്ത് സോനു രാജു (32) എന്നിവരെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്‌ടർ രാജ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെല്ലാവരും ബിരുദാനന്തര ബിരുദധാരികളും അധ്യാപകരായി ജോലി ചെയ്യുന്നവരുമാണ്. ഇവരിൽ നിന്നും 3.5 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവും, മയക്കുമരുന്ന് കടത്തുവാനുപയോഗിച്ച കാറും കസ്‌റ്റഡിയിൽ എടുത്തു.
താമരശ്ശേരി ചുരത്തിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ :കോഴിക്കോട് താമരശ്ശേരി ചുരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 194 ഗ്രാം എംഡിഎംഎ പിടികൂടി. ഉത്തരമേഖല എക്സൈസ് കമ്മിഷണർ സ്ക്വാഡിലെ ഇ ഐ ഷിജുമോന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് താമരശ്ശേരി റേഞ്ച് എക്‌സൈസ് സർക്കിൾ സംഘവും, കമ്മിഷണർ സ്‌ക്വാഡും താമരശ്ശേരി സർക്കിൾ ഇൻസ്പെക്‌ടർ ഇ ജിനീഷിൻ്റെ നേതൃത്വത്തിൽ ഉള്ള സംഘം ഇവരെ പിടികൂടിയത്.