കോഴിക്കോട് : എം ഡി എം എ കേസിലെ പ്രതിയും കൂട്ടാളിയും കഞ്ചാവുമായി പിടിയിലായി.
താമരശ്ശേരി ചുടലമുക്ക് എരേറ്റുംചാലിൽ ഫത്താഹുള്ള (34), താമരശ്ശേരി ആലപ്പടിമൽ അബ്‌ദുൽ വാസിത് (33) എന്നിവരാണ് കോഴിക്കോട് റൂറൽ എസ്‌പി അരവിന്ദ് സുകുമാറിന്‍റെ കീഴിലുള്ള പ്രത്യേക സംഘത്തിൻ്റെ പിടിയിലായത്.
മുക്കം നഗരസഭയിലെ കുറ്റിപ്പാല കുന്തം തൊടികയിൽ വച്ചാണ് ഇവർ പൊലീസിന്‍റെ വലയിൽ അകപ്പെട്ടത്. ഇവരിൽനിന്ന് അഞ്ചര കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഴിഞ്ഞ ഒക്ടോബർ നാലിന് രാത്രി ഫത്താഹുള്ളയുടെ ചുടലുമുക്കിലുള്ള വീട്ടിൽ പരിശോധന നടത്തിയ പൊലീസ് 145 ഗ്രാം എം ഡി എം എ പിടികൂടിയെങ്കിലും ഫത്താഹുള്ള പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.