കൊച്ചി:കൊച്ചിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ഫാത്തിമത്ത് ഷഹാന കെ യാണ് അബദ്ധത്തിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്.
ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഏഴാം നിലയിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം - MBBS STUDENT DEATH KOCHI
ചാലക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനി ഫാത്തിമത്ത് ഷഹാന ആണ് അബദ്ധത്തിൽ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണത്.
Representative Image (ETV Bharat)
ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവം. കെട്ടിടത്തിൻ്റെ ഏഴാം നിലയിലെ ഇടനാഴിയിൽ നിന്ന് അബദ്ധത്തിൽ കാല്‍ വഴുതി താഴേക്ക് പതിച്ചതാകാം എന്നതാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.