കേരളം

kerala

ETV Bharat / state

പുലര്‍ച്ചെ ഒന്നിനും നാലിനും ഇടയില്‍ കവര്‍ച്ച ; ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് വൻ മോഷണം - Massive Theft In Changanassery - MASSIVE THEFT IN CHANGANASSERY

ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും, മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും കവർന്നു

വീടുകൾ കുത്തി തുറന്ന് മോഷണം  THEFT BY BREAKING INTO HOUSES  THEFT IN CHANGANASSERY  ചങ്ങനാശ്ശേരിയിൽ മോഷണം
Massive Theft By Breaking Into Houses In Changanassery Kottayam (Etv Bharat Network)

By ETV Bharat Kerala Team

Published : May 15, 2024, 10:22 AM IST

ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് വൻ മോഷണം (Reporter)

കോട്ടയം :ചങ്ങനാശ്ശേരിയിൽ വീടുകൾ കുത്തിത്തുറന്ന് വൻ മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും, മറ്റൊരു വീട്ടിൽ നിന്ന് 900 രൂപയും കവർന്നു. വീട്ടുകാർ ഉണർന്നതിനാൽ ഒരു വീട്ടിലെ മോഷണശ്രമം പരാജയപ്പെട്ടു. പുലർച്ചെ ഒരു മണിക്കും നാലുമണിക്കും ഇടയിലാണ് മോഷണങ്ങൾ നടന്നത്. ചങ്ങനാശ്ശേരി പാറേൽ പള്ളിക്ക് സമീപം ക്രൈസ്റ്റ് നഗർ സഞ്ജീവനി റോഡിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചു പറമ്പിൽ ജോസി വർഗീസിന്‍റെ വീട്ടിലാണ് വൻ മോഷണം നടന്നത്.

ജോസിയുടെ ഭാര്യ സൗമ്യ അടുത്ത ദിവസം വിദേശത്തേക്ക് പോകാൻ ടിക്കറ്റ് എടുക്കാൻ വേണ്ടി കരുതിവച്ചിരുന്ന രണ്ടര ലക്ഷം രൂപയും, ഒന്നര പവനിലേറെ വരുന്ന വജ്ര, സ്വർണാഭരണങ്ങളുമാണ് നഷ്‌ടപ്പെട്ടത്. ഫൊറൻസിക് പരിശോധന പൂർത്തിയായ ശേഷം മാത്രമേ മറ്റെന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരം പൂർണമായും വ്യക്തമാകൂ. അതേസമയം ഇതിന് സമീപത്തുള്ള ചൂളപ്പടി - കടമാഞ്ചിറ റൂട്ടിൽ പല വീടുകളിലും ഇന്നലെ രാത്രി മോഷണവും, അതിനുള്ള ശ്രമവും നടന്നു. കുരിശും മൂട് സ്വദേശി ആന്‍റണിയുടെ വീട്ടിലെ മേശയില്‍നിന്നും 900 രൂപയോളമാണ് നഷ്‌ടപ്പെട്ടത്.

സമീപവാസിയായ ബൈജുവിന്‍റെ ഉൾപ്പടെ പല വീടുകളിലും അകത്തുകയറുവാൻ ശ്രമം നടന്നിട്ടുണ്ട്. പ്രദേശത്തെ ഒരു നിരീക്ഷണ ക്യാമറയിൽ തമിഴ്നാട് സ്വദേശി എന്ന് കരുതുന്ന മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് മുൻനിർത്തി ചങ്ങനാശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Also Read : ചെറുതുരുത്തിയിൽ വീടിന്‍റെ വാതിൽ കുത്തിത്തുറന്ന് മോഷണം: 12 പവന്‍റെ ആഭരണങ്ങൾ മോഷണം പോയതായി പരാതി - GOLD THEFT AT CHERUTHURUTHI

ABOUT THE AUTHOR

...view details